കര്‍ഷകര്‍ക്ക് നേട്ടമായി മന്ത്രാലയത്തിന്‍െറ  പുതിയ സംരംഭം

ദോഹ:  ഉപയോക്താക്കളുമായി നേരിട്ട് വിപണനത്തിനവസരമൊരുക്കുന്ന മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ സംരംഭങ്ങളോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നേടാന്‍ അവസരമൊരുങ്ങുന്നു. മന്ത്രാലയം കാര്‍ഷിക ചന്ത തുടങ്ങുമ്പോള്‍ കര്‍ഷകരുടെ 50 ശതമാനം ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണനം നടത്താന്‍ സാധിക്കും. ഇതോടെ ഒരു ബോക്സ് പച്ചക്കറികള്‍ വില്‍ക്കുമ്പോള്‍ നാല് റിയാല്‍ വരെ ലാഭമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.  സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ലേലത്തിലൂടെയാണ് ഇതുവരെ കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചിരുന്നത്. കര്‍ഷകരെ പിന്തുണക്കുന്നതിനുള്ള സംരംഭങ്ങള്‍ വിജയിപ്പിക്കുന്നതിനായി മന്ത്രാലയവുമായി നിരവധി ഷോപ്പിങ് കോപ്ളക്സുകളാണ് കരാര്‍  ഒപ്പിട്ടിരിക്കുന്നത്. ഉമ്മു സലാലിനടുത്തുള്ള അല്‍ മസ്റൂഹ്, അല്‍ഹോറിലെ ദാഹിറ, അല്‍ വക്ര എന്നിവിടങ്ങളിലാണ് ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് വിപണനത്തിനായി കാര്‍ഷിക ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഫ്രഷ് ഉല്‍പന്നങ്ങള്‍ കത്താറയിലെ മഹാസീല്‍ ഫെസ്റ്റിവലിലും ഒരുക്കിയിട്ടുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഉല്‍പന്നങ്ങളുടെ നേരിട്ടുള്ള വിപണി നടക്കുന്നത്. നാല് ട്രക്കുകളിലാണ് ഉല്‍പന്നങ്ങള്‍ ഈ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. ദിവസേന സിറ്റി സെന്‍ററിലേക്ക് പച്ചക്കറികള്‍ കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചതായി മസ്റൂഹ് ഒൗട്ട്ലെറ്റിലെ സെയില്‍സ്മാന്‍ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.  പ്രതിദിനം 1,600 ബോക്സ് ഉല്‍പന്നങ്ങളുടെ വിപണനമാണ് ഇപ്പോള്‍ നടക്കുന്നത്. ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ലേലത്തില്‍ 800 ബോക്സുകളില്‍ താഴെ മാത്രമാണ് വിറ്റുപോയിരുന്നത്. മൂന്ന് ഫാര്‍മേര്‍സ് മാര്‍ക്കറ്റുകളിലൂടെ 2,100 ബോക്സ് പച്ചക്കറികളുടെ വില്‍പനയാണ് നടക്കുന്നത്. കൂടുതല്‍ വില്‍പന നടക്കുന്നത് അല്‍ മസ്റൂഹിലെ മാര്‍ക്കറ്റിലാണെന്നും ഇഖ്ബാല്‍ പറഞ്ഞു.    

Tags:    
News Summary - Farmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.