യാത്രയയപ്പ് ചടങ്ങിൽ സുഹൈൽ പാലോത്തിന് ഉപഹാരം നൽകുന്നു

സുഹൈൽ പാലോത്തിന് യാത്രയയപ്പ് നൽകി

ദോഹ: ഖത്തറിലെ പ്രവാസം മതിയാക്കി യു.എ.ഇയിലേക്ക് പോവുന്ന വെൽഫെയർ അസോസിയേഷൻ ഓഫ് മേമുണ്ട ട്രഷറർ സുഹൈൽ പാലോത്തിന് യാത്രയയപ്പ് നൽകി.

നാസർ കോക്കാട്ടിൽ ഉദ്ഘാടനംചെയ്തു. സുഹൈൽ പാലോത്തിന് കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് നസീർ ആര്യോട്ട് നൽകി.

സമദ് കോക്കാട്ടിൽ പ്രാർഥന നിർവഹിച്ചു. പ്രസിഡന്റ് ഹകീം ഇടയ്ക്കാട്ട് അധ്യക്ഷതവഹിച്ചു. അബ്ദുസ്സമദ് കോക്കാട്ടിൽ, ശബീർ മേമുണ്ട, അൻവർ കെ.എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സുഹൈൽ പാലോത്ത് യാത്രയയപ്പ് പരിപാടിക്ക് മറുപടിപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നബീൽ ഷരീഫ്‌ദാർ സ്വാഗതവും സെക്രട്ടറി നാഫി നിബ്രാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Farewell to Suhail Paloth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.