ഇ.സി. മജീദ് ഹാജിക്ക് കെ.എം.സി.സി കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ഇ.സി. മജീദ് ഹാജിക്ക് യാത്രയയപ്പ്
ദോഹ: ദീർഘകാലത്തെ പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി കൽപറ്റ മണ്ഡലം ട്രഷറര്‍ ഇ.സി. മജീദ് ഹാജിക്ക് യാത്രയയപ്പ് നൽകി. ഖത്തർ കെ.എം.സി.സിയുടെ തുടക്കകാലം മുതൽ സംഘടനയുടെ ഭാഗമായിരുന്ന മജീദ് വയനാട് ജില്ലയിലെ മില്ലുമുക്ക് സ്വദേശിയാണ്.
യാത്രയയപ്പ് ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നാസർ അമ്മാറ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഹാഷിര്‍, സംസ്ഥാന കൗൺസിലർ നൗഫൽ മേപ്പാടി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മജീദ് ഹാജിക്ക് ഉപഹാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.