സൂഖ് വാഖിഫിൽ ആരംഭിച്ച ‘ഫഖഅ’ കൂൺ ലേല മേളയിൽനിന്ന്

ഫഖഅ വിളഞ്ഞുതുടങ്ങി; സൂഖിൽ പ്രദർശനവും ലേലവും

ദോഹ: തണുപ്പെത്തിയതോടെ മരുഭൂമിയിൽ അറബികളുടെ സ്വാദിഷ്ടമായ കൂൺ വിഭാവമായ ‘ഫഖഅ’യും വിളഞ്ഞു തുടങ്ങി. മരുഭൂമികളിലെ വൈറ്റ് ഗോൾഡെന്ന് വിശേഷിപ്പിക്കുന്ന ‘ഫഖഅ’യുടെ പ്രദർശനത്തിനും ലേലത്തിനും ​സൂഖ് വാഖിഫിൽ തുടക്കമായി.

ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് സൂഖ് വാഖിഫിലെ പ്രദർശന-ലേല മേളത്തിന് വ്യാഴാഴ്ച തുടക്കം കുറിച്ചത്. ദിവസവും രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ സൂഖിലെ ഈസ്റ്റേൺ കോർട്ട് യാഡിലാണ് ലേലം. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്ന ‘ഫഖഅ’യുടെ ലേലസീസൺ ആരംഭിച്ചതെങ്കിൽ ഇത്തവണ നേരത്തെ എത്തി. ഖത്തറിലെ മരുഭൂ പ്രദേശങ്ങളിൽനിന്നും വിളവെടുക്കുന്ന ഫഖഅ കൂണുമായി എത്തുന്ന കർഷകർ മികച്ച വിലയിലാണ് ഇവ വിറ്റഴിക്കുന്നത്. സീസണിൽ കിലോ ആയിരം റിയാലിന് മുകളിൽ വരെ വിലവരും. കഴിഞ്ഞ വർഷം 30 ടണ്ണിൽ അധികമാണ് സൂഖിൽ വിറ്റഴിഞ്ഞത്. സൗദി അറേബ്യ, അൽജീരിയ, മൊറോക്കോ, തുനീഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നും അറബികളുടെ പ്രിയപ്പെട്ട ഫഖഅ എത്താറുണ്ട്.

മരുഭൂമികളിൽ ഇടിയോട് കൂടിയെത്തുന്ന മഴക്കു പിന്നാലെയാണ് ‘ഫഖഅ’ മുളപൊട്ടുന്നത്. കാഴ്ചയിൽ കിഴങ്ങ് പോലെയാണെങ്കിലും സ്വാദിലും ഗുണമേന്മയിലും ഇത് ഗോൾഡൻ കൂൺ തന്നെ. 

Tags:    
News Summary - Faqa'a Mushroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.