ക്യൂ.വി.സി വഴി കുടുംബ സന്ദർശക വിസാ സേവനം ഉടൻ

ദോ​ഹ: ഖ​ത്ത​റി​ലേ​ക്കു​ള്ള വി​സാ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​ത്ത​ർ വി​സാ സെ​ന്റ​റു​ക​ൾ വ​ഴി സ​ന്ദ​ർ​ശ​ക വി​സാ സേ​വ​ന​ങ്ങ​ളും ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക്യു.​വി.​സി​ക​ൾ വ​ഴി കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ, മ​ൾ​ട്ടി​പ്പ്ൾ എ​ൻ​ട്രി വി​സ, ഫാ​മി​ലി റെ​സി​ഡ​ന്റ്സ് വി​സ സേ​വ​ന​ങ്ങ​ളും ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ അ​റി​യി​ച്ചു. ജ​ന​റ​ൽ ഡ​യ​റ​ക്ട്രേ​റ്റ് ഓ​ഫ് പാ​സ്​​പോ​ർ​ട്ടി​ലെ വി​സ സ​പ്പോ​ർ​ട്ട് സ​ർ​വീ​സ് വി​ഭാ​ഗം ടെ​ക്നി​ക​ൽ സ്റ്റ​ഡീ​സ് സെ​ക്ഷ​ൻ മേ​ധാ​വി ക്യാ​പ്റ്റ​ൻ ഖാ​ലി​ദ് സ​ലിം അ​ൽ നു​മാ​നി​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. നി​ല​വി​ൽ തൊ​ഴി വി​സ സം​ബ​ന്ധ​മാ​യ തു​ട​ർ സേ​വ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക്യു.​വി.​സി​ക​ൾ വ​ഴി ല​ഭ്യ​മാ​വു​ന്ന​ത്. ഖ​ത്ത​റി​ലേ​ക്ക് തൊ​ഴി വി​സ ല​ഭി​ച്ച​വ​ർ​ക്ക് ത​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളി​ലെ ക്യു.​വി.​സി​ക​ളി​ലെ​ത്തി മെ​ഡി​ക്ക​ൽ, ഡോ​ക്യു​മെ​ന്റേ​ഷ​ൻ, അ​ഗ്രി​മെ​ന്റ് തു​ട​ങ്ങി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്ര​മാ​ണ് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്.

വി​ര​ല​ട​യാ​ളം, ബ​യോ​മെ​ട്രി​ക് വി​വ​ര ശേ​ഖ​ര​ണം, വൈ​ദ്യ​പ​രി​ശോ​ധ​ന, തൊ​ഴി​ൽ ക​രാ​റി​ൽ ഒ​പ്പി​ട​ൽ തു​ട​ങ്ങി​യ​വ വി​സ സെ​ന്റ​റു​ക​ളി​ലെ പ്ര​ധാ​ന സേ​വ​ന​മാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ, തൊ​ഴി​ൽ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ സേ​വ​ന​ദാ​താ​ക്ക​ൾ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​രു​ടെ​യെ​ല്ലാം പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ക്യു.​വി.​സി സം​വി​ധാ​ന പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്. ക്യു.​വി.​സി വ​ഴി​യു​ള്ള സ​ന്ദ​ർ​ശ​ക വി​സ ന​ട​പ​ടി​ക​ൾ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, ഫി​ലി​പ്പി​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ക്യാ​പ്റ്റ​ൻ അ​ൽ നു​മാ​നി പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന്റെ 67 ശ​ത​മാ​ന​വും ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യ​തി​നാ​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. കൊ​ച്ചി, ചെ​ന്നൈ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ൽ ഏ​ഴ് ക്യു.​വി.​സി സെ​ന്റ​റു​ക​ളു​ണ്ട്. പാ​കി​സ്താ​നി​ൽ ര​ണ്ടും, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ഫി​ലി​പ്പി​ൻ​സ് എ​ന്നി​വ​ട​ങ്ങ​ളി​ൽ ഓ​രോ സെ​ന്റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.

നി​ര​വ​ധി ആ​ഗോ​ള, പ്രാ​ദേ​ശി​ക ഇ​വ​ന്റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ ഖ​ത്ത​ർ ദേ​ശീ​യ ദ​ർ​ശ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി സാ​മ്പ​ത്തി​ക​വും ന​ഗ​ര​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ൽ നു​മാ​നി പ​റ​ഞ്ഞു. 

Tags:    
News Summary - Family Visitor Visa service through QVC soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.