നിയാർക്ക് ഖത്തർ ചാപ്റ്റർ ജനറൽ ബോഡി യോഗത്തിൽ ഒത്തുകൂടിയവർ

നിയാർക്ക് ഖത്തർ ചാപ്റ്റർ ജനറൽ ബോഡി യോഗവും അംഗത്വ കാമ്പയിനും സംഘടിപ്പിച്ചു

ദോഹ: നിയാർക്ക് ഖത്തർ ചാപ്റ്റർ ജനറൽ ബോഡി യോഗവും അംഗത്വ കാമ്പയിനും ദോഹ ഏഷ്യൻ ടൗണിലെ മെസ് കഫേ റെസ്റ്റാറന്റിൽ നടന്നു. ഗ്ലോബൽ വൈസ് ചെയർമാൻ എം.ടി. ഹമീദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷനഹാസ് എടോടി അധ്യക്ഷത വഹിച്ചു. ‘ഷൈൻ ബിയോണ്ട് ബൗണ്ടറീസ്’ തലക്കെട്ടിൽ എം.കെ. മുനീർ പ്രചോദന പ്രഭാഷണം നടത്തി.

അംഗത്വ കാമ്പയിൻ ഇവന്റ് മാനേജ്മെന്റ് കൺവീനർ മുസ്തഫ ഈനം ഉദ്ഘാടനം ചെയ്തു. ആദ്യ അംഗത്വം ഐ.സി.ബി.എഫിന്റെ മെഡിക്കൽ ക്യാമ്പ് ഹെഡ് മിനി സിബിക്ക് നൽകി. ഫൈസൽ മൂസ, കെ.കെ.വി. മുഹമ്മദ് അലി, മൻസൂർ വൺ ടു വൺ, സി.കെ.എം കോയ, എൻ.കെ. ഇസ്മായിൽ, താഹ ഭാർഗൈവ, റഷീദ്, ഫർഹാസ്, ജംഷി, വാസിൽ, സിറാജ് അബ്ദുൽ ഖാദർ എന്നിവർ ഉൾപ്പെടെ കമ്മിറ്റി അംഗങ്ങളും മുതിർന്ന പ്രതിനിധികളും സംസാരിച്ചു.

ജനറൽ സെക്രട്ടറി ജാഫർ മുനാഫർ സ്വാഗതവും കെ.വി. റാസിഖ് നന്ദിയും പറഞ്ഞു. ഭിന്നശേഷി കുട്ടികളെ പിന്തുണക്കുകയും സമൂഹക്ഷേമ പ്രവർത്തനങ്ങളുമാണ് സംഘടനയുടെ ലക്ഷ്യം. ഇന്ത്യയിൽ നിയാർക്ക് പീഡിയാട്രിക് റീഹാബിലിറ്റേഷൻ സെന്റർ 300-ലധികം ഭിന്നശേഷി കുട്ടികൾക്ക്, തെറാപ്പി, പുനരധിവാസം, ചികിത്സാ സേവനങ്ങൾ എന്നിവ നൽകുന്നു.

Tags:    
News Summary - NIARC Qatar Chapter holds general body meeting and membership campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.