ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും
Posted On
date_range Updated On
date_range ഖത്തർ അമീറും ഇറാൻ പ്രസിഡന്റും ഫോണിൽ സംസാരിച്ചു; മേഖലയുടെ സ്ഥിരതയിൽ ഖത്തർ അമീറിന്റെ പങ്കിനെ ഇറാൻ പ്രശംസിച്ചു
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനും ഫോണിൽ സംസാരിച്ചുു. മേഖലയിൽ പിരിമുറുക്കം കുറക്കുന്നതിലും സ്ഥിരത നിലനിർത്തുന്നതിലും ഖത്തർ അമീറിന്റെ പങ്കിനെ ഇറാൻ പ്രസിഡന്റ് പ്രശംസിച്ചു. തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും മേഖലാ-അന്തർദേശീയ സമാധാനം സംരക്ഷിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കം ഖത്തറിന്റെ അചഞ്ചലമായ പിന്തുണയുണ്ടാകുമെന്ന് അമീർ ആവർത്തിച്ചു.
യു.എസുമായി ധാരണ പത്രം ഒപ്പുവെച്ചതിൽ ഇറാൻ പ്രസിഡന്റിനെ ഖത്തർ അമീർ അഭിനന്ദിച്ചു. ഇത് ദീർഘകാല മേഖലാ-അന്തർദേശീയ സമാധാനത്തിന് ബലമേകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.