ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർ മാർക്കറ്റിന്റെ അൽ അതിയ സ്റ്റോറിൽ ഒന്നാം വാർഷികാഘോഷം

ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് അൽ അതിയ സ്റ്റോർ ഒന്നാം വാർഷികാഘോഷം തുടങ്ങി

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് എക്സ്പ്രസ് ഹൈപ്പർ മാർക്കറ്റിന്റെ അൽ അതിയ സ്റ്റോറിൽ ഒന്നാം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു. കുവൈത്ത് സി.ഇ.ഒ ബി.സി. ശരീഫ്, ജനറൽ മാനേജർ അജിത് കുമാർ, സി.ഇ.ഒ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദിഖ്, ഫിനാൻസ് മാനേജർ അനിൽ, മറ്റു മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു.

ഇതിനകം റീട്ടെയ്ൽ രംഗത്ത് ഉപഭോക്താക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് വാർഷികാഘോഷ ഭാഗമായി നിരവധി ഉൽപന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസ്സിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.

Tags:    
News Summary - Grand Express Hypermarket Al Atiya Store celebrates its first anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.