അഹ്മദ് വിശാഹ്
Posted On
date_range Updated On
date_range അൽ ജസീറ കാമറമാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ദോഹ: അൽ ജസീറ ചാനലിന്റെ കാമറമാൻ അഹ്മദ് വിശാഹ് ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തോടൊപ്പം മറ്റു രണ്ടുപേർ കൂടി കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രകോപനമൊന്നുമില്ലാതെ ഇസ്രായേൽ സൈന്യം വീടിന് മേൽ ബോംബിടുകയായിരുന്നു.
മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി സത്യത്തിന്റെ വായ് മൂടിക്കെട്ടാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം തുടരുന്ന ഇസ്രായേലിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും അൽ ജസീറ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഏപ്രിൽ എട്ടിന് വാഹനത്തിന് നേരെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് വിശാഹിന്റെ സഹോദരനാണ് അഹ്മദ് വിശാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.