ഫുട്ബാൾ ഡയറി - ഒളിമങ്ങാത്ത ഓർമകളും ഓസിലെന്ന പേരും

ലോകത്തിലെ എറ്റവും വലിയ കായിക മാമാങ്കത്തിന് 2022ൽ ഖത്തർ വേദിയായപ്പോൾ തുടക്കം അവസാനം വരെ അതിന്റ ഭാഗമാവാൻ സാധിച്ചു. എകദേശം ഒമ്പത് മാസക്കാലം ഫിഫ വോളന്റിയാകാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഒരുപാട് ഓർമകൾ കടന്നു പോയ ദിവസങ്ങൾ... 2022 മാർച്ച്‌, എപ്രിൽ മാസങ്ങളിൽ നടന്ന ഫിഫ കോൺഗ്രസ്‌ ലോകകപ്പ്‌ നറുക്കെടുപ്പ്‌ ചടങ്ങുളോടെയാണ് വോളന്റിയറായി തുടക്കം. പിന്നീടങ്ങോട്ട്‌ ഫിഫ പൈനീർ വോളന്റീർ ആയി വീണ്ടും സെലക്ഷൻ കിട്ടി. ഫിഫ വോളന്റീർ ആവാൻ അപേക്ഷച്ച നാല് ലക്ഷത്തിലധികം പേരിൽനിന്ന് തിരഞ്ഞെടുത്ത 60000ത്തിലധികം പേരെ ഇന്റർവ്യൂ നടത്തുക ആയിരുന്നു പ്രധാന ജോലി. 87ലധികം രാജ്യങ്ങളിൽനിന്നായി 25000ത്തിലധികം പേരെ ആയിരുന്നു സെലക്ട്‌ ചെയ്തത്. മൂന്ന് മാസത്തോളം മുന്നൂറിലധികം പേരായിരുന്നു ഇന്റർവ്യൂ ചെയ്യാൻ ഉണ്ടായിരുന്നത്. വിവിധ രാജ്യക്കാരായ ആയിരത്തിലധികം പേരെ നേരിട്ട് ഇന്റർവ്യൂ നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഇന്റർവ്യൂയിൽ തിരിഞ്ഞക്കപ്പെട്ട 25000ത്തിലധികം വോളന്റിയർമാർക്ക് പരിശീലനം നൽകുന്നതായിരുന്നു അടുത്ത കടമ്പ. മുപ്പതോളം പേരടങ്ങുന്ന ട്രെയിനിങ് സപ്പോർട്ടിങ് ടീമിലും അംഗമാവാൻ സാധിച്ചു. ഇതിന്റ ഭാഗമായി തന്നെ ഫിഫ ലോകകപ്പിന്റെ വോളന്റീർ യൂനിഫോം കിറ്റ് ആദ്യം എനിക്ക് കൈപ്പറ്റാൻ സാധിച്ചത് ജീവിതത്തിലെ മറ്റൊരു ഭാഗ്യം ആയിരുന്നു. വോളന്റീർ സെന്ററിൽ ഹമദ് ബ്ലഡ്‌ ഡോണർ സെന്ററുമായി ചേർന്ന് നടത്തിയ രക്തദാന ക്യാമ്പിൽ ആദ്യം രക്തം നൽകാൻ കഴിഞ്ഞതും അത് ഫോട്ടോ സഹിതം ലോകത്തിലെ വിവധ മാധ്യമ ങ്ങളിൽ വിവിധ ഭാഷയിൽ വന്നതും അഭിമാന നിമിഷം ആയിരുന്നു.

കളിയുടെ ആരവങ്ങളലേക്ക് കടന്നപ്പോൾ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിൽ എനിക്ക് കിട്ടിയത് ഉദ്ഘാടനവും ഫൈനലും നടക്കുന്ന എറ്റവും വലിയ സ്റ്റേഡിയങ്ങളായ ലുസൈലും ആൽബയ്‌തും. അത് മറ്റൊരു ഭാഗ്യം. ടി.വിയിൽ മാത്രം കണ്ടിരിന്ന ലോക ഫുട്ബാൾ മാമാങ്കം നേരിട്ട് കാണാൻ സാധിക്കുന്നു, അതും വി.ഐ.പി ഏരിയയിൽനിന്ന്. മെസ്സിയും റൊണാൾഡോയും നെയ്മറം എംബാപെയും അടക്കം ലോകതരങ്ങളുടെ കളി എറ്റവും മുൻനിരയിൽ നേരിട്ട് കാണാൻ സാധിച്ചു. ഈ കാലയളവിൽ ലോകത്തിലെ വിവധ മേഖലയിൽ ഉള്ള ഒട്ടേറെ സെലിബ്രിറ്റികളെ കാണാനും സംസാരിക്കാനും സാധിച്ചു. ഇതിൽ തന്നെ മെസ്സിയുടെ ഭാര്യ, ഇന്ത്യൻ​ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി എന്നിവരുടെ കൂടെ എടത്ത സെൽഫി വൈറലായി. ശരിക്കും തിരക്ക് പിടിച്ചതായിരുന്നു ആ ദിനങ്ങൾ. ലോകകപ്പ്‌ സമയത്ത് പൂർണ ഗർഭിണി ആയിരുന്ന ഭാര്യ ഷബ്‌നയോടും മോനോടും ഒരുപാട് നന്ദിയുണ്ട്. ആറ് മത്സരങ്ങൾ വിവിധ സ്റ്റേഡിയങ്ങളിൽ ഒരുമിച്ച് കാണാൻ സാധിച്ചു. ഒരു ഓഫ്‌ ഡേ ഇഷ്ട ടീമായ ജർമ്മനിയുടെ മത്സരത്തിന്റ ടിക്കറ്റ് ഞാൻ അനിയന് കൊടുത്തു. ദൈവാനുഗ്രഹത്താൽ ആ ദിവസം പ്രിയതമക്ക് വേദന ഉണ്ടാവുകയും ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു.

ഡിസംബർ രണ്ടിന് ഞങ്ങൾക്ക് ഒരു മകൻ പിറന്നു. ലോകകപ്പ് ഓർമകൾക്കായി അവന് ഇഷ്ട ടീമായ ജർമനിയുടെ ഇതിഹാസ താരമായ ഓസിലിന്റെ പേര് നൽകി. ഫൈനലിൽ ലുസൈൽ സ്റ്റേഡിയത്തിന്റെ വി.ഐ.പി ഗെയ്റ്റിൽ സ്വീകരിക്കൽ ആയിരുന്നു പ്രധാന ജോലി. ഇതിഹാസ ഫുട്ബാൾ താരങ്ങൾ, ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് താരങ്ങൾ താരങ്ങൾ, ക്രിക്കറ്റ്‌ താരങ്ങൾ, മറ്റു കായിക താരങ്ങൾ, ഒപ്പം നമ്മുടെ സ്വന്തം മമൂക്ക, ലാലേട്ടൻ, ലുലു യുസുഫ് അലി അടക്കം പ്രിയപ്പെട്ടവരെ സ്വീകരിക്കാൻ സാധിച്ചു. എഴുതിയാൽ തീരാത്തത്ര ഓർമകളുണ്ട്. ഫിഫ 2026 ലോകകപ്പിലും വോളന്റീർ ക്ഷണം ലഭിച്ചെങ്കിലും വേണ്ടെന്ന് വെച്ചു.

Tags:    
News Summary - Football Diary - Unfading Memories and the Name Ozil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.