കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (കെ.പി.എ.ക്യു) അബീർ മെഡിക്കൽസുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ (കെ.പി.എ.ക്യു) അബീർ മെഡിക്കൽസുമായി ചേർന്ന് അബൂഹമൂറിലെ അബീർ മെഡിക്കൽ സെന്ററിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാർഡിയോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, കുട്ടികളുടെ ദന്ത പരിശോധന എന്നീ കൺസൽട്ടേഷനും സി.ബി.സി, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, എ.എൽ.ടി, ഇ.സി.ജി പരിശോധനകളും സൗജന്യമായി ലഭ്യമാക്കി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. ഷാജി ജോസ് ക്ലാസെടുത്തു. കെ.പി.എ.ക്യു പ്രസിഡന്റ് കെ.പി. ഷമീർ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം നിർവഹിച്ചു. സമൂഹിക പ്രവർത്തകൻ ഷംസീർ അരിക്കുളം സംസാരിച്ചു.
അബീർ മെഡിക്കൽസിനുള്ള മൊമെന്റോ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും കെ.പി.എ.ക്യു ഭാരവാഹികളും ചേർന്ന് ഡോ. പ്രീതംകുമാർ ഫ്രാൻസിസ്, ഡോ. ഷാജി ജോൺ, മാർക്കറ്റിങ് മാനേജർ മിദിലാജ് എന്നിവർക്ക് കൈമാറി. സാമൂഹിക പ്രവർത്തകൻ അബ്‌ദുൽ റഊഫ് കൊണ്ടി, പരിപാടിയുടെ സ്പോൺസർ സ്‌ക്വർ യാർഡിസ് പ്രതിനിധി അമാൻ എന്നിവരും സന്നിഹിതരായിരുന്നു. 26ന് നടത്തുന്ന ഖത്തർ ഓപൺ കേരം ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും നടന്നു.
ക്യാമ്പിന് ഭാരവാഹികളായ ഷൗക്കത്ത് (ട്രഷറർ), അബ്ദുൽ റഹിം, വാസു വാണിമേൽ, രവി പുതുക്കുടി, എ.വി. റജിലേഷ്, റഷാദ് ഹമീദ്, ഫെമി ഗഫൂർ, സ്മൃതി എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് സ്വാഗതവും കൺവീനർ ആർ.കെ. സമസ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.