ഖത്തർ കോട്ടപ്പള്ളി മുസ്‍ലിം റിലീഫ് കമ്മിറ്റി സ്ഥാപക സെക്രട്ടറി അബു വായേരിക്ക് സംഘടന നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ക്യു.കെ.എം.ആർ.സി സ്ഥാപക സെക്രട്ടറി അബു വായേരിക്ക് യാത്രയയപ്പും ആദരവും
ദോഹ: ദീർഘകാലമായി ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷനിൽ സേവനമനുഷ്ഠിക്കുന്ന ഖത്തർ കോട്ടപ്പള്ളി മുസ്‍ലിം റിലീഫ് കമ്മിറ്റി (ക്യു.കെ.എം.ആർ.സി) സ്ഥാപക സെക്രട്ടറി അബു വായേരിക്ക് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പും ആദരവും നൽകി. പ്രസിഡന്റ് എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. ഒ.എം. നൗഷാദ്, സി. സലാം, പി.ടി. അബ്ബാസ്, പി. അസ്‍ലം, വി. ശംസു, ശാമിൽ, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഘടനയുടെ സ്നേഹോപഹാരം അബു വായേരിക്ക് സമർപ്പിച്ചു.
ജനറൽ സെക്രട്ടറി സി.പി. റിയാസ് സ്വാഗതവും കെ.ഇ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. കെ. ആഷിക്, സിദ്ദീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.