സ്വാതന്ത്ര്യദിന പരിപാടികളുമായി പ്രവാസി വെല്‍ഫെയര്‍
ദോഹ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ വിവിധ ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ വിപുല ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. തൃശൂര്‍ ജില്ല കമ്മിറ്റി വ്യാഴാഴ്ച വൈകീട്ട് ഏഴിന് സ്വാതന്ത്ര്യദിന വിദ്യാലയം സംഘടിപ്പിക്കും. മുണ്ടക്കൈ ദുരന്ത ബാധിതരോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലയിലാണ് വെള്ളാര്‍മല ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രതീകാത്മകമായി സ്വാതന്ത്ര്യദിന വിദ്യാലയം എന്നപേരിലാണ് പരിപാടി.
‘സ്വാതന്ത്ര്യത്തിന്റെ വർത്തമാനം’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും. ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും. സ്വാതന്ത്ര്യസമരത്തിലെ മലബാര്‍ ഗാഥകള്‍ ശീര്‍ഷകത്തില്‍ മലപ്പുറം ജില്ല കമ്മിറ്റി വെള്ളിയാഴ്ച വൈകീട്ട് നാലിന് കലാ സാംസ്കാരിക സംഗമം സംഘടിപ്പിക്കും.
എറണാകുളം ജില്ല കമ്മിറ്റി വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ചര്‍ച്ച സദസ്സ് സംഘടിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. താജ് ആലുവ, സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം മുഷ്താഖ് കൊച്ചി എന്നിവര്‍ വിഷയമവതരിപ്പിക്കും. ‘എന്റെ ഇന്ത്യ, അന്നും ഇന്നും’ തിരുവനന്തപുരം ജില്ല കമ്മിറ്റി ആഗസ്റ്റ് 17 വൈകീട്ട് ഏഴിന് പ്രഭാഷണവും ആഘോഷ പരിപാടികളും അരങ്ങേറും.
ആഗസ്റ്റ് 23ന് രാത്രി കണ്ണൂര്‍ ജില്ല കമ്മിറ്റി ‘ഓർമകളുടെ ആഘോഷം’എന്ന പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് മുഖ്യ പ്രഭാഷണം നടത്തും. കൊല്ലം ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.