ദോഹ: 17ാം നൂറ്റാണ്ട് മുതൽ 19ാം നൂറ്റാണ്ടിെൻറ മധ്യം വരെ തുർക്കി, ഇറാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക ഭരണകാലത്തെ ആയുധങ്ങളുടെയും മറ്റ് സാമഗ്രികളുടെയും പ്രദർശനം കോർണിഷിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ (മിയ) തുടങ്ങി. ഖത്തറിലെ ഫാദിൽ അൽ മൻസൂരിയുടെ ശേഖരത്തിലുള്ള സാധനങ്ങളാണ് ‘പൗഡർ ആൻഡ് ഡമസ്ക്: ഇസ്ലാമിക് ആംസ് ആൻഡ് ആർമർ’ എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിലുള്ളത്.
പ്രദർശനം അടുത്തവർഷം മേയ് 12 വരെ നീണ്ടുനിൽക്കും. മ്യൂസിയത്തിലെ ക്യൂറാറ്റോറിയൽ സംഘമായ ഡോ. മൗനിയ ഷഖാബ് അബുദയയും ജൂലിയ ടഗ്വെലുമാണ് പ്രദർശനത്തിന് ചുക്കാൻ പിടിക്കുന്നത്. ഒട്ടോമൻ, സഫാവിദ്, മുഗൾ രാജവംശങ്ങൾ ഉപയോഗിച്ചിരുന്ന ആയുധങ്ങളും അനുബന്ധ സാമഗ്രികളുമാണ് പ്രദർശന ത്തിലുള്ളത്. ആനക്കൊമ്പ്, സ്വർണം, കൊമ്പ്, കാലിഗ്രഫി എന്നിവയാൽ ശ്രദ്ധേയമായ ശേഖരങ്ങളും ഇതിൽ ഉൾപ്പെടും.
ഡമസ്കസ് ഉരുക്കിൽ നിർമ്മിച്ച ഏറ്റവും വിലപിടിപ്പുള്ള അ പൂർവമായ ആയുധവും പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ആ യുധം നിർമ്മിച്ചവരുടെ മരണത്തോടൊപ്പം ഇത് നിർമ്മിക്കാൻ ഉപയോഗിച്ച രീതികളും അക്കാലത്തെ സാങ്കേതിക വിദ്യകളും മൺമറഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു.
രണ്ട് സെക്ഷനുകളിലായാണ് പ്രദർശനം. ഏറ്റവും മൂർച്ചയുള്ള ആയുധങ്ങൾ ഒരു ഭാഗത്തും പടയങ്കികളും പീരങ്കികളും മറ്റും മറ്റൊരു ഭാഗത്തുമായാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
പ്രദർശനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന വിദ്യാഭ്യാസ പരിപാടികളും ശിൽപശാലകളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.