ദോഹ: ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി നിലച്ചതോടെ സ്വയംപര്യാപ്തതക്കുവേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഖത്തർ. രാജ്യത്തിനാവശ്യമായതെല്ലാം ഇവിടെ തന്നെ ഉണ്ടാക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ കർഷകർക്കും വ്യാപാരികൾക്കും സർക്കാർ പരിപൂർണ പിന്തുണയുമായി എത്തിയതോടെ അതിവേഗം രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.
ഇൗ മേഖലയിൽ സർക്കാർ ബഹുമുഖ പദ്ധതികളാണ് നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. ഹമദ് പോർട്ടിനോടുചേർന്ന് വൻ ഭക്ഷ്യ സ്റ്റോർ സ്ഥാപിക്കുന്നതുൾപ്പെടെ വമ്പൻ പദ്ധതികൾ അണിയറയിൽ ഒരുങ്ങുേമ്പാൾ തന്നെ ചെറുകിട, ഇടത്തരം സംരംഭകരെ കൂടുതൽ ഉൽപാദനത്തിന് പ്രേരിപ്പിക്കാനും സർക്കാർ സംവിധാനങ്ങൾ വഴി ശ്രമം നടത്തുന്നു.
ഖത്തർ ഡെവലപ്മെൻറ് ബാങ്കിെൻറ (ക്യൂ.ഡി.ബി) സഹായത്തോടെയാണ് ഇൗ രംഗത്ത് സർക്കാറിെൻറ പ്രധാന പദ്ധതികളെന്ന് മുനിസിപ്പാലിറ്റി–പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി പറഞ്ഞു. ലൈവ്സ്റ്റോക്, ഫിഷ്, പോൾട്രി എന്നിവയുടെ ഉൽപാദനം ലക്ഷ്യമിട്ടുകൊണ്ടുള്ള രണ്ടു കാർഷിക ഉൽപാദന കേന്ദ്രങ്ങൾ ക്യൂ.ഡി.ബിയുടെ സഹായത്തോടെ ഉടൻ തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. ലൈവ്സ്റ്റോക് ഉൽപാദനത്തിൽ രാജ്യം മികച്ച കുതിപ്പിനാണ് ഒരുങ്ങുന്നതെന്ന് മുനിസിപ്പാലിറ്റി–പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക–മത്സബന്ധന അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ൈശഖ് ഡോ. ഫലഹ് ബിൻ നാസർ ആൽഥാനി പറഞ്ഞു.
ചെറുകിട, ഇടത്തരം നിർമാതാക്കളെ പ്രാദേശിക ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 11ന് ക്യൂ.ഡി.ബി തുടങ്ങിയ ‘പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങുക’ മേളയിൽ അഞ്ച് വിഭാഗങ്ങളിൽനിന്നുള്ള 70 ഒാളം കമ്പനികളുടെ സ്റ്റാളുകളുണ്ടായിരുന്നു. 250 ഒാളം പ്രദേശിക കമ്പനികൾ ഇവരിൽനിന്ന് സാധനങ്ങൾ വാങ്ങാൻ കരാറെടുക്കുകയും ചെയ്തു. ജൂലൈ 25ന് തുടങ്ങിയ രണ്ടാമത് മേളയിൽ 70 ഒാളം കമ്പനികളുടെ സ്റ്റാളുകളുണ്ടായിരുന്നു. 4000 ഒാളം പ്രദേശിക കമ്പനികൾ ഇവരിൽനിന്ന് സാധനങ്ങൾ വാങ്ങാൻ കരാറെടുത്തു.
ഇതുകൂടാതെ ചെറുകിട, ഇടത്തരം നിർമാതാക്കൾക്കുള്ള പദ്ധതിയായ താഹീലിെൻറ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായി ക്യൂ.ഡി.ബി ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഇതോടെ അശ്ഗാലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടത്തിൽ ഇടംപിടിക്കാൻ ചെറുകിട, ഇടത്തരം നിർമാതാക്കൾക്കും അവസരമൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.