പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വന്യജീവി സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽനിന്ന്
ദോഹ: പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ സെൻട്രൽ ഏരിയയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. രാജ്യത്തെ പരിസ്ഥിതി -വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ കീഴിലുള്ള വന്യജീവി സംരക്ഷണ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനാ ക്യാമ്പയിനിലാണ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്.
ലൈസൻസില്ലാതെ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും നിർമിക്കുക, രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി ഒട്ടകങ്ങളെ തുറസ്സായ സ്ഥലങ്ങളിൽ മേയ്ക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുക, നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. രാജ്യത്തെ പരിസ്ഥിതിയും വന്യജീവി സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.