ദോഹ: കോവിഡ് -19 പശ്ചാത്തലത്തിൽ വിമാനത്തിനുള്ളിൽ ആധുനിക സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ച് വീണ്ടും ഖത്തർ എയർവേസ് ശ്രദ്ധനേടുന്നു. ഇരിപ്പിടത്തിന് പിറകിൽ ഘടിപ്പിച്ച സ്ക്രീനിൽ ഖത്തർ എയർവേസ് നൽകുന്ന വിനോദ പരിപാടികളടക്കമുള്ള സേവനങ്ങൾ കരസ്പർശമേൽപിക്കാതെത്തന്നെ ഉപയോഗിക്കാം.
ഇതിന് കഴിയുന്ന സംവിധാനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഒറിക്കോംസ് വൈ-ഫൈയിലേക്ക് കണക്ട് ചെയ്ത് മൊബൈലിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഇരിപ്പിടത്തിന് പിറകിലുള്ള സ്ക്രീൻ പൂർണമായും മൊബൈൽ വഴി പ്രവർത്തിപ്പിക്കാൻ കഴിയും. 100 ശതമാനം സീറോ ടച്ച് ടെക്നോളജി പ്രദാനം ചെയ്യുന്ന ലോകത്തിലെ പ്രഥമ വിമാന കമ്പനിയായി ഇതോടെ ഖത്തർ എയർവേസ് മാറി.
താലെസ് അവാൻറ് ഐ.എഫ്.ഇ സിസ്റ്റവുമായി സഹകരിച്ചാണ് സീറോ ടച്ച് സാങ്കേതികവിദ്യ നടപ്പാക്കുന്നത്. ഖത്തർ എയർവേസിെൻറ എ350 വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് പുതിയ സേവനം ലഭ്യമാകുക.
4000ത്തിലധികം ഒാപ്ഷനുകളാണ് ഖത്തർ എയർവേസിെൻറ അവാർഡ് വിന്നിങ് ഒറിക്സ് ഒൺ ഇൻഫ്ലൈറ്റ് എൻറർടൈൻമെൻറ് സംവിധാനം യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.വിനോദസേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനം കോവിഡ് -19 പശ്ചാത്തലത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.