ദോഹ: കോവിഡ്–19 പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ഇന്നലെ ആരംഭിച്ചു. ഇതോടെ പ്രധാനപ്പട്ട യൂറോപ്യൻ ലീഗുകളിൽ മൂന്നാമത്തേതിനും തുടക്കമായി. നേരത്തെ ജർമൻ ബുണ്ടസ് ലിഗയും സ്പെയിനിൽ ലാലിഗയും കോവിഡ്–19 നിയന്ത്രണങ്ങളോടെ ആരംഭിച്ചിരുന്നു. മിഡിലീസ്റ്റ്, ഉത്തരാഫിക്ക മേഖലകൾ ഉൾപ്പെടുന്ന മിന മേഖലയിൽ ലീഗ് മത്സരങ്ങൾ സംേപ്രഷണം ചെയ്യുന്നത് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീൻ സ്പോർട്സ് ആണ്. മൂന്ന് പ്രധാനപ്പെട്ട ലീഗുകൾ വീണ്ടും പുനരാരംഭിക്കുമ്പോൾ 80 ദിവസത്തിനിടയിൽ 400ഓളം മത്സരങ്ങളാണ് ബീൻ സ്പോർട്സിലൂടെ തത്സമയം സംേപ്രഷണം ചെയ്യാനിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിെൻറ അറബി തത്സസമയ സംേപ്രഷണം ബീൻ സ്പോർട്സ് എച്ച് ഡി 1, എച്ച് ഡി 2 ചാനലുകളിലും ബീൻ സ്പോർട്സ് എച്ച് ഡി 11ൽ ഇംഗ്ലീഷും ലഭിക്കും.
25 പോയൻറ് ലീഡുമായി ലിവർപൂൾ കിരീടം ഉറപ്പിച്ച നിലയിലാണുള്ളത്. രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയാണുള്ളത്. പ്രീമിയർ ലീഗിന് തങ്ങളുടെ ചാനലുകളിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുകയാണെന്ന് ബീൻ മിന സ്പോർട്സ് മേധാവി ജൊനാഥൻ വൈറ്റ്ഹെഡ് പറഞ്ഞു. മുഹമ്മദ് സലാഹിെൻറ നേതൃത്വത്തിൽ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം നേടാനൊരുങ്ങുന്ന അസുലഭ നിമിഷങ്ങളാണ് വരാനിരിക്കുന്നതെന്നും ജൊനാഥൻ വൈറ്റ്ഹെഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.