ദോഹ: ഖത്തറിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം സംഘടിപ്പിക്കുന്ന വോളിബാൾ-ത്രോ ബാൾ മത്സരങ്ങൾക്ക് ആസ്പയർ ഡോമിൽ തുടക്കം. പുരുഷന്മാർക്കുള്ള വോളിബാളിലും വനിതകൾക്കുള്ള ത്രോ ബാളിലും യഥാക്രമം 12, 10 ടീമുകൾ വീതമാണ് മാറ്റുരക്കുന്നത്.
ഇന്ത്യൻ സ്പോർട്സ് സെന്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആഷിഖ് അഹ്മദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സാക്കിർ സ്വാഗതവും സ്പോർട്സ് സെക്രട്ടറി ലബീബ് നന്ദിയും പറഞ്ഞു. ഇ.എഫ് ബോർഡ് ഓഫ് ഗവർണർ അംഗം അൻവർ സാദത്ത് ആശംസകളർപ്പിച്ചു.എൻജിനീയറിങ് കോളജ് അലുമ്നികൾ തമ്മിൽ നടക്കുന്ന മത്സരങ്ങളിലെ ആദ്യ റൗണ്ട് പൂർത്തിയാക്കിയ വോളിബാൾ വിഭാഗത്തിൽ എം.ഇ.എസ് കുറ്റിപ്പുറം, എം.ഇ.എ പെരിന്തൽമണ്ണ, കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ്, കൊച്ചിൻ യൂനിവേഴ്സിറ്റി എൻജിനീയറിങ് കോളജ് എന്നിവയുടെ ഖത്തർ അലുമ്നി ടീമുകൾ സെമി ഫൈനലിൽ കടന്നു.വനിത വിഭാഗത്തിൽ രണ്ട് റൗണ്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ രണ്ട് വീതം മത്സരങ്ങൾ ജയിച്ച കുറ്റിപ്പുറം എം.ഇ.എസ്, കൊല്ലം ടി.കെ.എം എന്നിവരെ കൂടാതെ ഓരോ മത്സരങ്ങൾ ജയിച്ച വയനാട് ഗവ. കോളജ്, പാലക്കാട് എൻ.എസ്.എസ്, കോഴിക്കോട് ഗവ. കോളജ്, കോതമംഗലം എം.എ കോളജ്, ചെങ്ങന്നൂർ കോളജ്, കൊച്ചിൻ യൂനിവേഴ്സിറ്റി എന്നിവയുടെ ഖത്തർ അലുമ്നികളാണ് സെമി സാധ്യത നിലനിർത്തിയത്.
വ്യാഴാഴ്ച നടക്കുന്ന അവസാന റൗണ്ട് ലീഗ് മത്സരങ്ങൾ കഴിഞ്ഞാണ് സെമി ഫൈനലിസ്റ്റുകളെ കണ്ടെത്തുക. വെള്ളിയാഴ്ച കലാശപ്പോരാട്ടങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.