കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
Posted On
date_range Updated On
date_range കുവൈത്ത് അമീർ ഖത്തർ സന്ദർശനത്തിന്
ദോഹ: ഡിസംബറിൽ സ്ഥാനമേറ്റ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആദ്യ സന്ദർശനത്തിനായി ചൊവ്വാഴ്ച ഖത്തറിലെത്തും. ഗൾഫ് മേഖലയിൽ ഖത്തറിലെ അടുത്ത സൗഹൃദ രാഷ്ട്രത്തലവന്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര, ഉഭയകക്ഷി ബന്ധം കൂടുതൽ ഊഷ്മളമാകും.
ചൊവ്വാഴ്ച അമീരി ദിവാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീറിന് സ്വീകരണം നൽകും. തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളിലെ ഇടപെടലുകളും മറ്റും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.