സൗദി അറേബ്യയുടെ അംബാസഡർക്ക് അമീരി ദിവാൻ ഓഫിസിൽ അമീർ ശൈഖ് തമീം ബിൻ
ഹമദ് ആൽഥാനി നൽകിയ സ്വീകരണം
സൗദി അറേബ്യ അംബാസഡറുമായി അമീർ കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൗദി അറേബ്യയുടെ അംബാസഡറായ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ അബ്ദുല്ല അൽ ഫർഹാൻ അൽ സൗദിനെ അമീരി ദിവാൻ ഓഫിസിൽ വെച്ച് സ്വീകരിച്ചു. കാലാവധി അവസാനിച്ച് തിരിച്ചുപോകുന്ന വേളയിലാണ് അംബാസഡർ അമീറിനെ സന്ദർശിച്ചത്. ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകളെ അഭിനന്ദിച്ച അമീർ, അംബാസഡർക്ക് അൽ വജ്ബ മെഡൽ സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങളിൽ വിജയം നേടാനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും അമീർ ആശംസിച്ചു.തന്റെ ഔദ്യോഗിക ജീവിതത്തിൽ ലഭിച്ച സഹകരണത്തിനും പിന്തുണക്കും അമീറിനും ഖത്തറിലെ ഉദ്യോഗസ്ഥർക്കും സൗദി അംബാസഡർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.