ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി
ദോഹ: ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടി ദോഹയിൽ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി.
ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയുടെ കരട് രൂപം ഉച്ചകോടി ചർച്ച ചെയ്യുമെന്നും ഖത്തർ ന്യൂസ് ഏജൻസിയോട് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രിമാരുടെ യോഗം ഞായറാഴ്ച നടക്കും.
ഹമാസ് നേതാക്കളുടെ റെസിഡൻഷ്യൽ ആസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തറിനുള്ള വിശാലമായ ഐക്യദാർഢ്യമായിരിക്കും അറബ്-ഇസ് ലാമിക് ഉച്ചകോടിയെന്നും ഇസ്രായേലിന്റെ ഭീകരപ്രവർത്തനത്തെ ഈ രാജ്യങ്ങൾ പൂർണമായും നിരാകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.