ഇന്ത്യൻ എംബസി കാര്യാലയം
ദോഹ: ഇന്ത്യയിലെ കോളജുകളില്‍ എൻ.ആർ.ഐ േക്വാട്ടയിൽ പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള നടപടികൾ എളുപ്പമാക്കി ഖത്തർ ഇന്ത്യൻ എംബസി. ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് മുൻകൂട്ടി സമയംവാങ്ങാതെതന്നെ എത്താമെന്ന് എംബസി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ ഒന്നുവരെ എംബസിയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
എൻ.ആർ.ഐ സര്‍ട്ടിഫിക്കറ്റിന് മാത്രമാണ് ഈ ഇളവെന്നും ബാക്കി എല്ലാ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയൻറ്മെൻറ് വേണമെന്നും ട്വിറ്ററില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.