Posted On
date_range Updated On
date_range എംബസി ഓപൺ ഹൗസ് 29ന്
ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ അടിയന്തര തൊഴിൽ, കോണ്‍സുലാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപൺ ഹൗസ് ജൂലൈ 29 വ്യാഴാഴ്ച നടക്കും. വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെ തൊഴിലാളികൾക്കും മറ്റും അംബാസഡർ ദീപക് മിത്തലിനും ഉദ്യോഗസ്ഥർക്കും മുമ്പാകെ പരാതികൾ ബോധിപ്പിക്കാം.
ഇന്ത്യന്‍ എംബസി പരിസരത്ത് വൈകീട്ട് മൂന്ന് മുതല്‍ നാല് വരെ നേരിട്ടും നാല് മുതല്‍ അഞ്ചു വരെ ടെലിഫോണിലും (00974 5041 1241), സൂം മീറ്റിങ് വഴിയും പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 5041 1241 എന്ന നമ്പറിലോ labour.doha@mea.gov.in എന്ന ഇ–മെയിലിലോ ബന്ധപ്പെടാവുന്നതാണ്. സൂം മീറ്റിങ് ഐഡി: 830 1392 4063 പാസ്‌കോഡ്: 121700.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.