ദോഹ: ഇബ്രാഹിം പ്രവാചകെൻറ ത്യാഗനിർഭരമായ സ്മരണകൾ ഉയർത്തി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ദൈവത്തിെൻറ മാർഗത്തിൽ സകലതും ഉപേക്ഷിച്ച ഇബ്രാഹിം നബിയുെട പാത പിൻപറ്റി വിശ്വാസികൾ ജീവിതം നയിക്കണമെന്ന് പെരുന്നാൾ ഖുതുബകളിൽ ഇമാമുമാർ ഉണർത്തി. രാജ്യത്ത് വൻസൗകര്യങ്ങളാണ് പെരുന്നാളിനായി ഒരുക്കിയിരുന്നത്.
രാവിലെ 5.25ന് നടന്ന നമസ്കാരത്തിന് പള്ളികൾ നിറഞ്ഞുകവിഞ്ഞു. മലയാളികളടക്കം ഇൗദ്ഗാഹിലും മറ്റുമൊരുക്കിയ പെരുന്നാൾ നമസ്കാരത്തിൽ പെങ്കടുത്തു. കേരളത്തിലെ പ്രളയ ദുരിതത്തിെൻറ പശ്ചാത്തലത്തിൽ ഇത്തവണ മലയാളി പ്രവാസികളുടെ പെരുന്നാൾ ആഘോഷങ്ങൾ തീരെ ഇല്ല. പെരുന്നാൾ അനുബന്ധപരിപാടികളും കുറവാണ്. ആഘോഷങ്ങൾ ഒഴിവാക്കി അതിനുള്ള പണം കേരളത്തിലെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി വിനിയോഗിക്കുകയാണ് മലയാളികൾ. വിവിധ സംഘടനകൾ ഇതിനകം ആഘോഷപരിപാടികൾ ഉപേക്ഷിച്ചതായി അറിയിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലെ ഇൗദ്ഗാഹുകളിൽ പെരുന്നാൾ ഖുതുബയുടെ മലയാളം പരിഭാഷ ഉണ്ടായിരുന്നു. കേരളത്തിലെ ദുരതമനുഭവിക്കുന്നവരെ സഹായിക്കുകയെന്നത് വിശ്വാസികളെ കടമയാണെന്നും ആഘോഷങ്ങൾ പരമാവധി ഒഴിവാക്കി എല്ലാവരും സേവനരംഗത്ത് ഇറങ്ങണമെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.