Posted On
date_range Updated On
date_range ഈദ് നമസ്കാരം 5.10ന്
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഈദ് നമസ്കാരം ചൊവ്വാഴ്ച പുലർച്ചെ 5.10നായിരുക്കുമെന്ന് മതകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തെ പള്ളികളിലും ഈദ്ഗാഹുകളിലുമായി ആയിരത്തിലേറെ കേന്ദ്രങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കും. ഔഖാഫിൻെറ ട്വിറ്റർ പേജിലൂടെ നമസ്കാരം നടക്കുന്ന പള്ളികളുടെയും പേര്, നമ്പർ, സ്ഥല വിവരണങ്ങൾ എന്നിവ അധികൃതർ പുറത്തുവിട്ടു.
https://drive.google.com/file/d/1GxZsQlCcCng_DgWFc2kYXPjQxm0_eUO0/view ഈ ലിങ്കിൽ രാജ്യത്തെ ആയിരത്തിലേറെ പള്ളികളുടെ പേരുവിവരങ്ങൾ ലഭിക്കും.വുളു എടുത്ത് മുസല്ലയുമായി വിശ്വാസികൾ പ്രാർഥനക്കെത്തണം. കോവിഡ് സാഹചര്യത്തിൽ സാമൂഹികഅകലം പാലിച്ചായിരിക്കും നമസ്കാരത്തിൽ അണിനിരക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.