ഈദുൽ ഫിത്വർ: ഏപ്രിൽ 21ന് സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ്

ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ഏപ്രിൽ 21 വെള്ളിയാഴ്ച ആവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഏപ്രിൽ 20ന് റമദാൻ 29 പൂർത്തിയാക്കിയതിനു പിന്നാലെ ശവ്വാൽ പിറ തെളിയാനാണ് സാധ്യത.

അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിനു കീഴിലെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും കലണ്ടർ ഹൗസ് വ്യക്തമാക്കി.

ഏപ്രിൽ 20ന് രാവിലെ 7.13ന് ന്യൂമൂൺ പിറക്കും. വൈകുന്നേരം സൂര്യൻ അസ്തമിച്ച ശേഷം 22 മിനിറ്റോളം ചന്ദ്രൻ ആകാശത്ത് ദൃശ്യമാവുന്നതിനാൽ അ​ന്നേ ദിവസം ശവ്വാൽ പിറക്കുമെന്ന് ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ എഞ്ചി. ഫൈസൽ അൽ അൻസാരി പറഞ്ഞു.

Tags:    
News Summary - Eid al-Fitr is April 21 likely according to Qatar Calendar House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.