ഡോം ഖത്തർ പുറത്തിറക്കുന്ന മ്യൂസിക് വിഡിയോ ‘ഉയിർപ്പാട്’ ടീസർ പ്രകാശന ചടങ്ങിൽനിന്ന്
ഡോം ഖത്തർ മ്യൂസിക് വിഡിയോ ‘ഉയിർപ്പാട്’ ടീസർ പുറത്തിറക്കി
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഖത്തർ ഒരുക്കുന്ന സോഷ്യൽ അവയർനെസ് മ്യൂസിക് വിഡിയോ ‘ഉയിർപ്പാട്’ ടീസർ പുറത്തിറക്കി. ഡോം ഖത്തർ സംഘടിപ്പിച്ച മൽഹാർ സീസൺ -3 വേദിയിൽ പിന്നണി ഗായകരായ അഖ്ബർ ഖാനും അനുശ്രീയും മുഖ്യാതിഥികളായ ചടങ്ങിലാണ് ടീസർ ലോഞ്ച് ചെയ്തത്.
സംഗീതവും ദൃശ്യഭാഷയും സാമൂഹിക സന്ദേശവും സമന്വയിപ്പിച്ചാണ് ‘ഉയിർപ്പാട്’ ഒരുക്കിയിരിക്കുന്നത്. ഫർഹാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന മ്യൂസിക് വിഡിയോയിൽ റിസാദ്, തനുജ ഹസീബ്, അഹ്മദ് കെൻസ് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. പിന്നണി ഗായകൻ സിയാഉൽ ഹഖ് ഗാനം ആലപിച്ചിരിക്കുന്ന ഗാനത്തിന് ഷഹീബ് ഷെബിയാണ് സംഗീതം ഒരുക്കിയത്.
ഷംല ജഹ്ഫർ ഗാനരചനയും ഫൈസൽ അരിക്കാട്ടയിൽ സ്ക്രിപ്റ്റും പ്രോജക്ട് ഡിസൈനും നിർവഹിച്ചു. കിരൺ എഡിറ്റിങ്ങും നവാബ് ഛായാഗ്രഹണവും നിർവഹിച്ച ആൽബത്തിന്റെ ടെക്നിക്കൽ സപ്പോർട്ട് മുൻഷീർ മുസ്തഫ, ആരിഫ് വടകര എന്നിവരും ടെക്നിക്കൽ ഹെഡ് എ.ജെ. ഷമീൽ, ഷാജഹാൻ എന്നിവരുമാണ്. പ്രൊഡക്ഷൻ കൺട്രോളർ ആയിട്ടുള്ളത് രശ്മി ശരത് ആണ്.
ഡോം ഖത്തർ സംഘടിപ്പിക്കുന്ന ആറുമാസം നീണ്ടുനിൽക്കുന്ന ആന്റി-ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന വിഡിയോ വൺ ടു വൺ ചാനലിലൂടെ ഉടൻ പ്രേക്ഷകരിലെത്തുമെന്ന് സംഘാടകർ അറിയിച്ചു. ടീസർ ലോഞ്ച് ചടങ്ങിൽ ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി സിദീഖ് വാഴക്കാട്, ട്രഷറർ സൗമ്യ പ്രദീപ്, ചീഫ് അഡ്വൈസർ മഷ്ഹൂദ് തിരുത്തിയാട്, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഷംല ജാഫർ, ഐ.സി.സി, ഐ.എസ്.സി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.