നോർക്ക കെയർ മൊബൈൽ ആപ് അപ്ഡേഷൻ: ചില സേവനങ്ങൾ തടസ്സപ്പെടും
മസ്കത്ത്: നോർക്ക കെയർ മൊബൈൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിനായി ആപ്പ് അപ്ഡേഷന്‍ നടക്കുന്നതിനാൽ ഒക്ടോബർ 10 മുതൽ 21 വരെ ചില സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
ലൈവ് ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കൽ, ക്യാഷ്‌ലെസ് ആശുപത്രികളുടെ പട്ടിക, ഇ-മെയിൽ /മൊബൈൽ നമ്പർ/പേര് തുടങ്ങിയ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തൽ, ഇ-കാർഡ് അപ്‌ഡേറ്റ് ചെയ്ത് ഡൗൺലോഡ് ചെയ്യൽ, ഇൻഷുറന്‍സ് തുകയുടെ വിവരങ്ങൾ, പേയ്മെന്റ് രസീത് ഡൗൺലോഡ് ചെയ്യൽ തുടങ്ങിയ സേവനങ്ങൾക്കായിരിക്കും ഈ ദിവസങ്ങളിൽ തടസ്സം നേരിടുക. അതേസമയം, നോർക്ക കെയറിന്റെ വെബ് പോര്‍ട്ടലില്‍ എല്ലാ സേവനങ്ങളും ലഭ്യമാകുന്നതാണ്.
ടോൾ ഫ്രീ നമ്പറുകളും ഇ -മെയിൽ സേവനങ്ങളും പതിവുപോലെ പ്രവർത്തിക്കും. നിലവിലുള്ള നോർക്ക കെയർ അംഗങ്ങളുടെ ചികിത്സ, ക്ലെയിം പ്രോസസിങ്, കസ്റ്റമർ സപ്പോർട്ട് എന്നിവയെ ഇത് ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.