Posted On
date_range Updated On
date_range ലഹരിവസ്തുക്കൾ പിടികൂടി
ദോഹ: ശീതീകരിച്ച വാനിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 8.5 കിലോഗ്രാം ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്. തുറമുഖത്ത് എത്തിയ വാനിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഫോയിൽ പേപ്പറുകളിൽ പൊതിഞ്ഞ ഹഷീഷ്. കസ്റ്റംസ് ഉദ്യോഗസ്ഥർ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്തുകയായിരുന്നു. പിടികൂടുന്ന ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസ് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.