സൈക്കിൾപാതയിൽ അതിക്രമിച്ചുകയറിയ കാറിന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രവും പിടിച്ചെടുത്ത കാറും
Posted On
date_range Updated On
date_range സൈക്കിൾപാതയിൽ ഡ്രൈവിങ്; വാഹനം പിടിച്ചെടുത്തു
ദോഹ: സൈക്കിൾപാതയിലൂടെ ഓടിച്ച കാറിനെതിരെ ട്രാഫിക് വിഭാഗം നടപടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈക്കിൾയാത്രക്കാർക്ക് മാത്രമായി നിർമിച്ച പാതയിലൂടെ സഞ്ചരിച്ച കാറിനും ഡ്രൈവർക്കുമെതിരെയാണ് നടപടി. വാഹനം പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
സൈക്കിളുകൾക്കും കാൽനടക്കാർക്കും മാത്രമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പാതകളിലൂടെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.