Posted On
date_range Updated On
date_range നടുറോഡിൽ അഭ്യാസ പ്രകടനം: ൈഡ്രവർ അറസ്റ്റിൽ
ദോഹ: നടുറോഡിൽ വാഹനത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് േപ്രാസിക്യൂഷന് മ ുമ്പാകെ ഹാജരാക്കി.
അൽ സൈലിയ റൗണ്ട്എബൗട്ടിലാണ് സംഭവം. റൗണ്ട് എബൗട്ടിലേക്ക് വാഹനം വേഗത്തിൽ ഓടിച്ച് കയറ്റി രണ്ട് ടയറുകൾ മാത്രം ഉപയോഗിച്ച് (സൈഡ്വാൾ സ്കീയിങ്) വാഹനാഭ്യാസം നടത്തിയെന്നും പൊതുമുതലിന് കേടുപാടുണ്ടാക്കിയെന്നുമാണ് കേസ്. സ്കീയിങിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാഹനവും ൈഡ്രവറും പോലീസ് പിടിയിലായത്.
പബ്ലിക് േപ്രാസിക്യൂഷന് മുമ്പാകെ ഹാജരാക്കിയ ൈഡ്രവറിൽ നിന്ന് പിഴയും പൊതുമുതൽ നശിപ്പിച്ചതിന് നഷ് ടപരിഹാരവും ഈടാക്കിയതായി ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത വകുപ്പ് ട്വിറ്ററിൽ അറിയിച്ചു. സംഭവത്തിെൻറ വീഡിയോ ഗതാഗത വകുപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.