ദോഹ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ അമേരിക്കൻ വ്യോമാക്രമണം നടന്ന പശ്ചാത്തലത്തിൽ ഖത്തറിന്റെ വായുവിലോ, പ്രാദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷൻ അളവ് കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതർ. ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ ദേശീയ റേഡിയേഷൻ മോണിറ്ററിങ് ആൻഡ് ഏർലി വാണിങ് നെറ്റ്വർക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നെറ്റ്വർക്കിന്റെ കര, സമുദ്ര സ്റ്റേഷനുകൾ റേഡിയേഷൻ അളവ് നിരീക്ഷിക്കുകയും റേഡിയേഷൻ അളവിൽ അസാധാരണമായ വർധന ഉണ്ടായാൽ മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകുകയും ചെയ്യും. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ആശങ്കപ്പെടേണ്ടതില്ലെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾമാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം അഭ്യർഥിച്ചു. ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് മേഖലയിലെ റേഡിയേഷൻ അളവ് കൃത്യമായി നിരീക്ഷിക്കുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.