ദോഹ: മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ലേഡീസ് വിങ്ങും അൽ വക്റയിലെ ഏഷ്യൻ മെഡിക്കൽ സെന്ററും സംയുക്തമായി വനിതകൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യപരമായ ബോധവത്കരണവും മെഡിക്കൽ സേവനങ്ങളുമെത്തിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
രണ്ട് സെഷനുകളായി നടന്ന ക്യാമ്പിൽ, ഡോ. ശൈലജ പള്ളിപ്പുറത്ത് (സ്ത്രീരോഗങ്ങൾ), ഡോ. അൽഫോൻസ മാത്യു (ത്വഗ് രോഗങ്ങൾ) എന്നിവയിൽ ബോധവത്കരണ ക്ലാസുകൾ നൽകി. ലാബ് പരിശോധന സൗകര്യവും കൺസൾട്ടേഷൻ സേവനങ്ങളും നിരവധി പേർ പ്രയോജനപ്പെടുത്തി.
ഡോം ഖത്തർ ലേഡീസ് വിങ് സെക്രട്ടറി ഷംല ജഹ്ഫർ, ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ എന്നിവർ സംസാരിച്ചു. ഡോം ലേഡീസ് വിങ് ചെയർപേഴ്സൻ പ്രീതി ശ്രീധർ ആശുപത്രി പ്രതിനിധിക്ക് സ്നേഹോപഹാരം കൈമാറി. ട്രഷറർ റസിയ ഉസ്മാൻ നന്ദി പറഞ്ഞു. ഡോം എക്സിക്യൂട്ടിവ് അംഗങ്ങളായ സൗമ്യ പ്രദീപ്, നബ്ഷ മുജീബ്, നുസൈബ അസീസ്, ഷബ്ന നൗഫൽ, മൈമൂന സൈനുദ്ദീൻ, ഫാസില മഷൂദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.