ദോഹ: ഗുരുക്കൻമാരെ ഹൃദയത്തോട് ചേർത്ത് പിടിച്ച് രാജ്യം ലോകഅധ്യാപകദിനം ആഘോഷിച്ചു. സംഘടനകളും സ്ഥാപനങ്ങളും വിവിധ പരിപാടികൾ നടത്തി. ഖത്തറിെൻറ ഒൗദ്യോഗിക പരിപാടി പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി മുഖ്യരക്ഷാധികാരിയായ ചടങ്ങിൽ നടന്നു. ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലാണ് പ്രൗഡമായ ചടങ്ങ് നടത്തിയത്. വിദ്യാഭ്യാസ–ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നേതൃത്വം നൽകി.
ഉപപ്രധാനമന്ത്രി അഹ്മദ് ബിൻ അബ്ദുല്ലാഹ് ബിൻ സെയ്ദ് അൽ മഹ്മൂദ് പെങ്കടുത്തു. മന്ത്രിമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് തലവൻമാർ എന്നിവർ അധ്യാപകദിനാഘോഷചടങ്ങിൽ പെങ്കടുത്തു. രാജ്യത്തിെൻറ വിദ്യാഭ്യാസമേഖലക്ക് നൽകിയ സമഗ്രസംഭാവന മുൻനിർത്തി 100 അധ്യപകെര ആദരിച്ചു. ലോക അധ്യാപകദിനം ഗംഭീരമായി ആഘോഷിക്കുന്നതിലൂടെ ഖത്തർ തങ്ങളുടെ അന്തർദേശീയതലത്തിലുള്ള ചുമതലയാണ് നിർവഹിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമാദി പറഞ്ഞു.
രാജ്യത്തിെൻറ ഇസ്ലാമിക മൂല്യങ്ങളുടെയും ആചാരങ്ങളുടെയും സംസ്കാരത്തിെൻറയും പ്രായോഗികവത്കരണവും ഇതിലൂടെ നടത്തുകയാണെന്നും മന്ത്രി ഡോ. അൽ ഹമാദി പറഞ്ഞു. അമീർ ശെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ജൂലൈ 21ലെ പ്രസംഗത്തിലെ കാര്യങ്ങൾ മന്ത്രി ഒാർമിപ്പിച്ചു. ജനങ്ങളെ അഭിസംബോധന ചെയ്താണ് അന്ന് അമീർ പ്രഭാഷണം നടത്തിയത്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയംപര്യാപ്തത നേടണമെന്നാണ് അന്ന് അമീർ ജനങ്ങളോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.