ദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി സ്റ്റുഡൻറ്സ് ഇന്ത്യയും ഗേൾസ് ഇന്ത്യയും സംയുക്തമായി നടത്തുന്ന സ്റ്റുഡൻറ്സ് കോൺഫറൻസ് നവംബർ 22ന്. വൈകീട്ട് നാലു മുതൽ ഒമ ്പതു മണി വരെ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് സേമ്മളനമെന്ന് സ്റ് റുഡൻറ്സ് ഇന്ത്യ പ്രസിഡൻറ് ഫാഇസ് റഹ്മാനും ഗേൾസ് ഇന്ത്യ പ്രസിഡൻറ് ഫരീഹ അബ്ദുൽ അസീസും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള ്ള രണ്ടായിരത്തോളം വിദ്യാർഥികൾ ‘മാറ്റം വരുകയാണ്’ എന്ന പ്രമേയത്തിലുള്ള സമ്മേളനത്തിൽ പങ്കെടുക്കും. പ്രകൃതിസംരക്ഷണത്തിെൻറയും സാഹോദര്യത്തിൻെറയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് യൂത്ത് ഫോറം, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ എന്നിവയുടെ സഹകരണത്തോടെ പരിപാടി നടത്തുന്നത്.
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് പങ്കെടുക്കുക. വൈകുന്നേരം നാലു മുതൽ പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും മുഖ്യ പ്രമേയമാക്കി വിവിധ സ്കൂളുകളുടെ എക്സിബിഷൻ ഉണ്ടാകും. ഒന്നും രണ്ടും സ്ഥാനം നേടുന്ന സ്കൂളുകൾക്ക് ഫ്രണ്ട്സ് ഓഫ് എൻവയോൺമെൻറ് സെൻറർ അവാർഡുകൾ നൽകും. ‘വൈവിധ്യങ്ങളിലെ സാഹോദര്യം’ വിഷയത്തെ ആസ്പദമാക്കി വിദ്യാർഥികൾ തന്നെ തയാറാക്കുന്ന കലാ സാംസ്കാരിക പരിപാടികളുമുണ്ടാകും. ൈവകുന്നേരം ആറുമുതൽ എട്ടു വരെയാണ് പൊതുസമ്മേളനം.
പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസത്തിെൻറ മൗലിക ലക്ഷ്യങ്ങൾ, വിദ്യാർഥികളുടെ സാമൂഹിക ദൗത്യം എന്നിവ ചർച്ച ചെയ്യും. ഗ്രാൻഡ് മാസ്റ്റർ ഡോ. ജി. എസ്. പ്രദീപ്, ക്വിൽ ഫൗണ്ടേഷൻ ചെയർമാൻ കെ.കെ. സുഹൈൽ, സമി യൂസഫിെൻറ സംഗീതസംഘത്തിലെ മലയാളി നാദിർ അബ്ദുൽ സലാം, യുവാക്കളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സേവ് ദ ഡ്രീം ഫൗണ്ടേഷെൻറ എക്സിക്യുട്ടിവ് ഡയറക്ടറും ഐക്യരാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനുമായ മെസിമിലാനോ മൊണ്ടനാരി, ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി), ഫ്രണ്ട്സ് ഓഫ് എൻവയോൺമെൻറ്സെൻറർ പ്രതിനിധികൾ എന്നിവർ മുഖ്യാതിഥികളാകും. പൊതുസമ്മേളനത്തിൽ എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 74479567, 33702129 നമ്പറുകളിൽ ബന്ധപ്പെടാം.
ഡി.ഐ.സി.ഐ.ഡി, ഫ്രണ്ട്സ് ഓഫ് എൻവയോൺമെൻറ് സെൻറർ, സേവ് ദി ഡ്രീം എന്നിവയാണ് സമ്മേളനത്തിെൻറ സ്ട്രാറ്റജിക് പാർട്ണർമാർ. ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ്, ബ്രില്യൻറ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, റോട്ടാന റസ്റ്റാറൻറ്, പൂൾ മാസ്റ്റർ, ഗൾഫ് ക്ലാസിക് ട്രേഡിങ്, ഫുഡ് വേൾഡ് റസ്റ്റാറൻറ്, ലുലു എക്സ്ചേഞ്ച്, അലീവിയ മെഡിക്കൽ സെൻറർ, സ്കെച്ച് അഡ്വർടൈസിങ് തുടങ്ങിയ സ്ഥാപനങ്ങളാണ് സഹപ്രായോജകർ. ഗൾഫ് മാധ്യമം, മീഡിയവൺ ചാനൽ, മലയാളം റേഡിയോ 98.6 എഫ്.എം എന്നിവരാണ് മീഡിയ പാർട്ണർമാർ.
സ്റ്റുഡൻറ്സ് കോൺഫറൻസ് ചീഫ് പാട്രൺ കെ.സി. അബ്ദു ലത്തീഫ്, സംഘാടക സമിതി ചെയർമാൻ ജംഷീദ് ഇബ്രാഹീം, സ്റ്റുഡൻറ്സ് ഇന്ത്യ സെക്രട്ടറി മുഹമ്മദ് ഷമ്മാസ്, വൈസ് പ്രസിഡൻറ് സൽമാൻ സുബൈർ, ഗേൾസ് ഇന്ത്യ വൈസ് പ്രസിഡൻറ് രിദ ബിസ്മി, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂൽ, വൈസ് പ്രസിഡൻറ് മുഹമ്മദ് ഷബീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.