ദോഹ: കോവിഡ്പ്രതിസന്ധി തുടങ്ങിയതിന് ശേഷം വിദേശത്തുള്ള പ്രവാസികൾ ദുരിതത്തിൻെറ നടുക്കടലിലാണ്. നാട്ടിലേക ്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് പോലും കഴിയുന്നില്ല. പ്രവാസികളായ ഇന്ത്യക്കാരെ നിലവിൽ കൊണ്ടുവരാൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.
വിദേശത്ത് നിന്ന് മരിക്കുന്നവരുടെ മൃതദേഹം പോലും നാട്ടിലുള് ളവർക്ക് അവസാനമായി കാണാൻ കഴിയാത്ത സ്ഥിതി. ഇതിനിടയിലും ചരക്കുവിമാനങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയാണ് മലയാളി സന്നദ്ധപ്രവർത്തകർ. ദോഹയിൽ മരിച്ച മലപ്പുറം പടപ്പറമ്പ് നെച്ചിതടത്തിൽ ശിഹാബുദ്ദീൻ (38), പത്തനംതിട്ട സീതത്തോട് കോട്ടമണ്‍പാറ സ്വദേശി ബിജു മാത്യു, പത്തനംതിട്ട പ്രക്കാനം സ്വദേശി കാന്തക്കുന്നേല്‍ മത്തായിക്കുട്ടി എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോകാനായി.
നെച്ചിതടത്തിൽ കുഞ്ഞാലി (എക്സ് മിലിറ്ററി)യുടെ മകനായ ശിഹാബുദ്ദീൻ ഹൃദയാഘാതം മൂലമാണ് ദോഹയിൽ മരണപ്പെട്ടത്. ഒമ്പതു വർഷമായി ഫ്രണ്ട്സ് ഗ്രൂപ്പ് ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് എന്ന കമ്പനി നടത്തിവരുകയായിരുന്നു. നിരവധി സംരംഭങ്ങൾ ഇദ്ദേഹം ദോഹയിൽ നടത്തുന്നുണ്ട്. കുടുംബം ഏറെ കാലമായി ദോഹയിലുണ്ട്.
ആസ്യയാണ് മാതാവ്. മൃതദേഹം ഏപ്രിൽ 22ന് രാവിലത്തെ ഖത്തർ എയർവേയ്സിൻെറ കൊച്ചിയിലേക്കുള്ള ചരക്കുവിമാനത്തിലാണ് കൊണ്ടുപോയത്. ഭാര്യ ഫെബീനക്കും മക്കളായ ഹയ, ഹാദി, ഹയാൻ, സയാൻ എന്നിവർക്കും മൃതദേഹത്തോടൊപ്പം പേകാൻ കഴിഞ്ഞിരുന്നില്ല. നിലവിൽ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രാവിമാനങ്ങളില്ല. മൃതദേഹം കൊണ്ടുപോകാനോ ഇവിടെ തന്നെ സംസ്കരിക്കാനോ ഖത്തർ വിസ റദ്ദാക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുേമ്പാൾ മരിച്ചയാളുടെ സ്പോൺസർഷിപ്പിൽ കഴിയുന്ന കുടുംബത്തിൻെറ ഫാമിലി വിസയും റദ്ദാക്കപ്പെടും. ഇതിനാൽ പ്രത്യേകസംവിധാനം ഏർപ്പെടുത്തി കുടുംബത്തിൻെറ വിസ റദ്ദാകാതെയാണ് ശിഹാബുദ്ദീൻെറ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ഏപ്രിൽ 22ന് രാത്രി പടപ്പറമ്പ് ടൗൺ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ സംസ്കാരം നടത്തി.
ശിഹാബുദ്ദീൻെറസഹോദരങ്ങൾ: നാസർ, ഷഫീക്ക്. ഖത്തർ കെ എം സി സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയാണ് ദോഹയിലെ നടപടികൾ ചെയ്തത്. കമ്മിറ്റി ചെയര്‍മാന്‍ മെഹ്ബൂബ്, ജനറല്‍ കണ്‍വീനര്‍ ഖാലിദ്, കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡൻറ് മുസ്തഫ കൂരി എന്നിവർ നേതൃത്വം നൽകി.
ഏപ്രിൽ ആദ്യവാരത്തിലാണ് പത്തനംതിട്ട സ്വദേശികൾ മരിച്ചത്. ഇവരുടെ മൃതദേഹങ്ങളും ഏപ്രിൽ 22ൻെറ കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലാണ് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.