Posted On
date_range Updated On
date_range ദോഹ: മെട്രോ റെഡ് ലൈൻ നിയന്ത്രണം ഇന്ന്
ദോഹ: ദോഹ മെട്രോയുടെ റെഡ് ലൈൻ വെള്ളിയാഴ്ച സർവീസ് നടത്തില്ല. പകരം, ഈ റൂട്ടിൽ ബസ് സർവീസ് ഉപയോഗപ്പെടുത്താൻ മെട്രോ അധികൃതർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. അൽ വക്റ മുതൽ ലുസൈൽ നോർത്ത് വരെ നീണ്ടു നിൽക്കുന്ന 40 കിലോമീറ്റർ ദിവസവും ആയിരത്തോളം പേർ യാത്ര ചെയ്യുന്ന റൂട്ടാണ്. മെട്രോക്ക് പകരം മൂന്ന് റൂട്ടുകളിൽ ബസ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അൽ വക്റ- ലുസൈൽ, ലുസൈൽ -വക്റ റൂട്ടിൽ ഓരോ അഞ്ച് മിനിറ്റിലും ബസ് സർവീസ് നടത്തും. ഫ്രീ സോൺ -ഹമദ് ഷട്ടിൽ സർവീസും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.