ദോഹ: ലോകോത്തര ഡിസൈനുകളിലും ഏറ്റവും നവീനമായ രീതികളിലും രൂപകൽപന ചെയ്ത ആഭരണങ്ങ ളും ആഡംബര വാച്ചുകളുടെ ശ്രേണികളും അണിനിരത്തി ദോഹയിൽ വ്യത്യസ്തമായ എക്സിബിഷന് തുട ക്കമായി. 17ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷന് ദോഹ എക്സിബിഷന് ആൻഡ് കൺവെ ന്ഷന് സെൻററിലാണ് നടക്കുന്നത്. 14 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 127 പ്രദര്‍ശകര്‍ 500ല ധികം പ്രാദേശിക രാജ്യാന്തര ബ്രാന്‍ഡുകളാണ് മേളയിൽ അണിനിരത്തിയിട്ടുള്ളത്.
28 ബ്രാ ന്ഡുകളുമായി ഇന്ത്യന്‍ പവിലിയനും മേളയിൽ സജീവസാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പങ ്കെടുക്കുന്നവരിൽ 58 ശതമാനത്തിലധികവും രാജ്യാന്തര പ്രദര്‍ശകരാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആൽഥാനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രദര്‍ശനം. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിൽ നേതൃത്വം നൽകുന്ന പ്രദർശനത്തിൽ മുന്‍വര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ബ്രാന്‍ഡുകളാണ് എത്തിയത്.
ആഗോളതലത്തില്‍തന്നെ ഏറ്റവും പ്രശസ്തമായ എക്സിബിഷനുകളിലൊന്നാണ് ദോഹയിലേത്. ശ്രദ്ധേയരായ വ്യവസായ പ്രമുഖരും ബ്രാന്‍ഡുകളും പങ്കെടുക്കുന്ന എക്സിബിഷന് ഖത്തറിലെ വ്യവസായ വാണിജ്യമേഖലകളില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെങ്കടുക്കുന്ന പ്രദര്‍ശകരുടെ എണ്ണത്തില്‍ 65 ശതമാനത്തിെൻറ വര്‍ധനയുണ്ട്.
33,000 സ്ക്വയർ മീറ്ററിലധികം സ്ഥലത്താണ് ഇത്തവണ പ്രദര്‍ശനം. അഞ്ചു നവാഗതര്‍ ഉൾപ്പെടെ 18 യുവ ഖത്തരി ഡിസൈനര്‍മാര്‍ പതിനാറ് ജ്വല്ലറി ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജ്വല്ലറി വാച്ചസ് പ്രദര്‍ശനത്തിനു മുന്നോടിയായി ആഗോള മീഡിയ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. വിഖ്യാത ബോളിവുഡ് താരം സോനം കപൂറിനെ മുൻനിർത്തിയാണ് കാമ്പയിൻ ഒരുക്കിയത്.
കുവൈത്ത്, യു.കെ, ഒമാന്‍, ഫ്രാന്‍സ് ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ കാമ്പയിന് പ്രചാരണം നടത്തി. 450 മില്യണ്‍ ജനങ്ങളിലേക്കാണ് കാമ്പയിെൻറ സന്ദേശം എത്തിച്ചത്. ദോഹയില്‍ നടന്ന എല്ലാ രാജ്യാന്തര ബിസിനസ് ഫോറങ്ങള്‍ക്കും മാതൃകയായിരിക്കും പ്രദര്‍ശനമെന്നും ദേശീയ ദര്‍ശനരേഖ 2030െൻറ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ടൂറിസം കൗണ്‍സിലിെൻറ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലും ഖത്തര്‍ എയര്‍വേസ് സി.ഇ.ഒയുമായ അക്ബര്‍ അല്‍ബാകിര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞതവണ പത്തിലധികം രാജ്യങ്ങളില്‍നിന്നായി 500ഓളം ബ്രാന്‍ഡുകളാണ് മേളക്കെത്തിയത്. 24,000ത്തോളം സന്ദര്‍ശകരാണ് എക്സിബിഷന് എത്തിച്ചേർന്നത്. ഖത്തരി ഡിസൈനര്‍മാരുടെ നൂതനമായ പങ്കാളിത്തം ഇത്തവണത്തെ മുഖ്യ ആകര്‍ഷണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ പവിലിയനില്‍ പ്രാദേശിക ഡിസൈനര്‍മാര്‍ സാന്നിധ്യമറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.