ദോഹ: ഖത്തറിലെയും ഗൾഫ് മേഖലയിലെയും വായന പ്രേമികളുടെ പ്രിയപ്പെട്ട ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ രജിസ്ട്രേഷന് 2026 ജനുവരി ഒന്നുമുതൽ ഫെബ്രുവരി 12 വരെ അപേക്ഷകൾ സമർപ്പിക്കാം. പുസ്തകമേളയുടെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ദിവസമാണ് സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചത്. മേഖലയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പുസ്തകമേളകളിൽ ഒന്നാണ് ദോഹ പുസ്തകമേള.
അറബ് -അന്തർദേശീയ പ്രസാധകർക്കിടയിൽ വലിയ വിശ്വാസ്യതയും സ്വീകാര്യതയുമാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേള നേടിയിട്ടുള്ളത്. 1972ലാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യ പതിപ്പ് നടന്നത്. 35ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള 2026 മേയ് 14 മുതൽ 23 വരെ നടക്കും.
പ്രസാധകർക്ക് അന്താരാഷ്ട്ര പുസ്തകമേളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രസാധകർ, ലൈബ്രറികൾ, സർവകലാശാലകൾ, അന്താരാഷ്ട്ര സംഘടനകൾ, മന്ത്രാലയങ്ങൾ എന്നിവർക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിബന്ധനകൾ പാലിച്ച് പുസ്തകമേളയിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കാം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പുസ്തകമേളയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽനിന്ന് (ഫയൽ പടം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.