ഖത്തറിലെ സീലൈൻ ബീച്ചിൽ ഡോക്ടർ മുങ്ങി മരിച്ചു

ദോഹ: ശക്തമായ കാറ്റിലും മഴയിലും പ്രക്ഷുബ്ധമായ ഖത്തറിലെ സീലൈൻ കടലിൽ അപകടത്തിൽപെട്ട ഡോക്ടർ മുങ്ങിമരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ പീഡിയാട്രിക് ന്യൂറോളജി സ്‍പെഷലിസ്റ്റ് ഡോ. മജിദ് സുലൈമാൻ അൽ ഷൻവാർ ആണ് തിങ്കളാഴ്ച ​വൈകുന്നേരം കടലിൽ മുങ്ങിയത്. തിരമാലകൾ ഉയർന്ന് പ്രക്ഷുബ്ധനമായ കടലിൽ അപകടത്തിൽ പെടുകയായിരുന്നു. ചൊവ്വാഴ്ച മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കം നടത്തി. നിര്യാണത്തിൽ ഖത്തറിലെ സിറിയൻ മെഡിക്കൽ അസോസിയേഷൻ ഫേസ്ബുക് പേജ് വഴി അനുശോചനം അറിയിച്ചു. ബുധനാഴ്ചവരെ കാറ്റിനും ഇടിയോട് കൂടിയ മഴക്കും സാധ്യതയു​ണ്ടെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ​തിങ്കളാഴ്ച രാത്രി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ രീതിയിൽ കാറ്റും വീശിയടിച്ചു. സ്കൂളുകൾ, സർക്കാർ, പൊതുമേഖലാ ഓഫീസുകളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റുകയും ജീവനക്കാർക്കും വിദ്യാർഥികൾക്കും നേരിട്ടെത്തുന്നതിൽ നിന്നും അവധി നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - Doctor drowned at Sealine beach in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.