Posted On
date_range Updated On
date_range ദിയ മരിയ ടെൽസണിന് അംഗീകാരം
ദോഹ: 2022-23 അക്കാദമിക വർഷത്തിലെ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ ഖത്തറിൽനിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടിയ ദിയ മരിയ ടെൽസണിന് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം അംഗീകാരം. ഡി.പി.എസ് സ്കൂളിൽനിന്ന് പത്താം തരം പൂർത്തിയാക്കിയ ദിയ 99.2 ശതമാനം മാർക്കോടെയാണ് മികച്ച വിജയം നേടിയത്.
കോഴിക്കോട് ജില്ലയിലെ പാറോപ്പടി മാങ്ങൻവീട്ടിൽ ടെൽസൺ തോമസിന്റെയും നമിതറാണിയുടേയും മകളാണ്. ജോഹൻ തോമസ് സഹോദരനാണ്. പിതാവ് തോമസ് ഖത്തറിലെ കിയോ ഇന്റർനാഷനൽ കൺസൽട്ടൻസി സീനിയർ സിവിൽ എൻജിനീയറാണ്. മികച്ച നർത്തകി കൂടിയായ ദിന ദോഹയിലെ വിവിധ മത്സരങ്ങളിൽ വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.