ദോഹ: ഒക്ടോബറിൽ ആരംഭിക്കുന്ന മീഡിയവൺ ഖിഫ് സൂപ്പർ കപ്പ് ഫുട്ബാളിൽ പങ്കെടുക്കുന്ന ദിവ കാസർകോട്, ദോഹയിലുള്ള കാസർകോട് ജില്ലക്കാരായ ഫുട്ബാൾ താരങ്ങൾക്കുവേണ്ടി സെലക്ഷൻ ട്രെയൽസ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 20 വെള്ളിയാഴ്ച രാത്രി എട്ട് മുതൽ മിസഈദ് ക്യൂ.പി ഗ്രൗണ്ടിൽവെച്ചാണ് ട്രയൽസ്. താൽപര്യമുള്ള ഫുട്ബാളർമാർക്ക് നേരത്തേ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഖത്തറിലെ കാസർകോട് ജില്ലക്കാർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് 30621301 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഭാരത് ടേസ്റ്റ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ദിവ എക്സിക്യൂട്ടിവ് അംഗങ്ങളുടെയും കളിക്കാരുടെ സംയുക്ത യോഗത്തിൽ ദിവ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. നിസ്താർ പട്ടേൽ, ഷജീം കോട്ടച്ചേരി, റിസ്വാൻ, കെ.വി. ഹഫീസുല്ല, ആസാദ്, ഹബി, ഉമ്മർ, ഷമീർ, നൗഫൽ, മുസ്തഫ ജാക്കിഷൻ, അഫ്സൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷംസീർ സ്വാഗതം ആശംസിച്ചു. നിസ്താർ പട്ടേൽ സമാപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.