ഡിസ്ട്രിക്ട് 116 ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക സമ്മേളനപരിപാടിയിൽനിന്ന്
ദോഹ: മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിൽ ഡിസ്ട്രിക്ട് 116 ന്റെ പ്രധാന ടോസ്റ്റ് മാസ്റ്റേഴ്സ് സമ്മേളനമായ ഡി.ടി.എ.സി 2025 ദോഹയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വിജയകരമായി സമാപിച്ചു.നിങ്ങളുടെ ശബ്ദം ഉയരട്ടെ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ 500 ലധികം പേർ പങ്കെടുത്തു. ഡിസ്ട്രിക്ട് ഡയറക്ടർ സബീന എം.കെ. സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഡി.ടി.എ.സി ചെയർമാൻ ഹമദ് മൊഹ്സിൻ അൽ യാഫി, ഡി.ടി.എ.സി കോചെയർമാൻ മൻസൂർ മൊയ്ദീൻ എന്നിവർ സംസാരിച്ചു.ആദ്യ ദിനത്തിൽ മുൻ ഇന്റർനാഷനൽ പ്രസിഡന്റ് മൊഹമദ് മുറാദ്, ഡബ്ല്യു.സി.പി.എസ് 2018 വേൾഡ് ചാമ്പ്യൻ രമോണ ജെ. സ്മിത്ത് എന്നിവർ പ്രത്യേക സെഷനുകൾ കൈകാര്യം ചെയ്തു. ജോസഫ് ഷാബു സ്റ്റാൻലി, രാജേഷ് വി.സി., ക്രിസ്റ്റഫർ അൽമേഡ, ലിയാഖത് അമിൻ സത്തി, മാർട്ടിൻ തോമസ് അറക്കൽ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു.
പ്രസംഗ മത്സരത്തിൽ അഭിഷേക് ചതോപ്പാധ്യായ്, നിഷ ശിവറാം, സിൻഡ്രല്ല വില്ല്യംസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹാസ്യ പ്രസംഗ മത്സരത്തിൽ ശൈഖ് അബ്ദുൽ ഖാദർ, ജിതിൻ ജോസഫ്, മിൽട്ടൺ സ്വാമിനാഥൻ എന്നിവരും, നിമിഷ പ്രസംഗ മത്സരത്തിൽ റോഷൻ സുഖേജ, നിഷ ശിവറാം, അഭിഷേക് ചതോപ്പാധ്യായ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ശക്തമായ പോരാട്ടം നടന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിൽ നിഷ ശിവറാം ഒന്നാം സ്ഥാനവും മൊഹമ്മദ് തൗസിഫ്, തരിരോ ഡോർകസ് മറ്റിബിരി എന്നിവർ രണ്ട്, മൂന്ന് സ്ഥാനവും കരസ്ഥമാക്കി.പുതിയ അധികാരികളുടെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നു. തുടർന്ന് വൈകീട്ട് ക്രൗൺ പ്ലാസയിൽ നടന്ന എന്റർടൈൻമെന്റ് നൈറ്റ്, ഗാലാ ഡിന്നർ എന്നിവയിൽ ടോസ്റ്റ് മാസ്റ്റർ അംഗങ്ങൾ വിനോദ സംഗീത പരിപാടികൾ അവതരിപ്പിച്ചു.
ഹമദ് മൊഹ്സിൻ അൽ യാഫി, മൻസൂർ മൊയ്ദീൻ, സബീന എം.കെ, അലർ മെൽ മംഗൈ, ഷെർവിൻ ഒലിംപ്പോ, ശ്യാം സുന്ദർ, പവിത്ര ഫിലിപ്പ്, നാസർ മുഹമ്മദ് അൽഫുഹൈദ്, നിർമല രഘുരാമൻ, ശിവകുമാർ രാജു, റൗഫ് ഷഹ്സാദ്, സൽമാൻ ഹിൽമി, ശിഹാബ് ഷെരീഫ്, ശെഹരിയാസ് കണ്ടി, ലോർനലിൻ ടി., സുബൈർ പാണ്ടവത്ത്, ശ്രുതി മാമ്മൻ, ബാബു എം. ഐസക്, ആശ ഷിജു, അമിന ഖാനം, ശാലിനി ലാൽ, ബീന മൻസൂർ, തിരുമൂര്‍ത്തി എ., പ്രദീപ് സാദിയേ, താര ആശിഷ്, നിഷാദ് കെ. കോടക്കാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.