ദോഹ: ഉറവിട മാലിന്യ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്മെന്റ് അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ വീടുകളിൽ റീസൈക്ലിങ് ബിന്നുകൾ വിതരണം ചെയ്തു.സെപ്റ്റംബർ മാസത്തിൽ മുനിസിപ്പാലിറ്റി പരിധിയിലെ ന്യൂ അൽ റയ്യാൻ, ഓൾഡ് അൽ റയ്യാൻ, അൽ വജ്ബ, റൗദത്ത് അൽ ഹിരാൻ, സൗത്ത് മുഐതിർ എന്നിവിടങ്ങളിലായി 1,556 നീല നിറത്തിലുള്ള റീസൈക്ലിങ് ബിന്നുകളാണ് വിതരണം ചെയ്തത്.
റീസൈക്ലിങ് ബിന്നുകൾക്ക് പുറമെ, ജൈവ മാലിന്യം നീക്കം ചെയ്യുന്നതിനായി ഗ്രേ നിറത്തിലുള്ള കണ്ടെയ്നറുകളും വിതരണം ചെയ്തിട്ടുണ്ട്.അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ ഇതുവരെ 5,624 നീല റീസൈക്ലിങ് ബിന്നുകളാണ് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ റൗദത്ത് അബ അൽ ഹിരാൻ, അൽ വജ്ബ, ന്യൂ അൽ റയ്യാൻ എന്നിവിടങ്ങളിൽ ബിന്നുകളുടെ വിതരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഉറവിട മാലിന്യ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും എന്ന ലക്ഷ്യത്തോടെ ഖത്തർ നാഷനൽ വിഷൻ 2030ന്റെ ചട്ടക്കൂടുകൾക്ക് അനുസൃതവുമായാണ് പദ്ധതി നടപ്പാക്കുന്നത്. വീട്ടിലെ മാലിന്യം ശരിയായ രീതിയിൽ വേർതിരിച്ച്, അതത് ബിന്നുകളിൽ നിക്ഷേപിച്ച് മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമാകണമെന്ന് ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്മെന്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.