‘ഡിറ്റാച്ച്’ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ ലോഗോ പ്രകാശനം ചെയ്യുന്നു
ദോഹ: യൂത്ത് ഫോറം ഖത്തർ ഫെബ്രുവരി 20 മുതൽ 28 വരെ സംഘടിപ്പിക്കുന്ന ‘ഡിറ്റാച്ച്’ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിന് തുടക്കമായി. റേഡിയോ സുനോയുമായി സഹകരിച്ച് നടത്തുന്ന കാമ്പയിനിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ആസാദ്, മുഹ്സിൻ മുഹമ്മദ്, റേഡിയോ സുനോ എം.ഡി അമീർ, ഓപറേഷൻ മാനേജർ ജേക്കബ്, ആർ.ജെ അഷ്ടമി എന്നിവർ പങ്കെടുത്തു.
കാമ്പയിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് നടത്തുന്ന ബോധവത്കരണ ക്ലാസ്, ബോധവത്കരണ റീൽസ്, ഫ്ലയേഴ്സ്, റേഡിയോ ടോക്സ്, യൂത്ത് മീറ്റുകൾ തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.