അൽ റയ്യാൻ മുനിസിപ്പാലിറ്റി പരിധിയിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ അധികൃതർ നശിപ്പിക്കുന്നു
Posted On
date_range Updated On
date_range ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ നശിപ്പിച്ചു
ഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ അൽ റയ്യാൻ മുനിസിപ്പാലിറ്റി പരിധിയിൽ നടന്ന പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നാരങ്ങ, ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള പഴവർഗങ്ങളാണ് സെൻട്രൽ മാർക്കറ്റിൽനിന്ന് പിടിച്ചെടുത്തത്. ഇറക്കുമതി ചെയ്ത 2128 കിലോ ഗ്രാം നാരങ്ങ, 1320 കിലോ തൂക്കം വരുന്ന 88 ചാക്കുകളിലായി സൂക്ഷിച്ച ഉരുളക്കിഴങ്ങ് എന്നിവയാണ് പിടിച്ചെടുത്തത്. അൽ സൈലിയ സെൻട്രൽ മാർക്കറ്റിൽ നടന്ന പരിശോധനയിലായിരുന്നു ഇവ കണ്ടെത്തിയത്. ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇവ നശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.