അമീരി വ്യോമ പ്രതിരോധ സേന കമാൻഡ് ക്യാമ്പ് സന്ദർശിക്കുന്ന അമീർ ശൈഖ് തമീം ബിൻ
ഹമദ് ആൽഥാനി
Posted On
date_range Updated On
date_range വ്യോമ പ്രതിരോധ ക്യാമ്പിൽ അമീറിന്റെ സന്ദർശനം
ദോഹ: ഖത്തറിന്റെ അമീരി വ്യോമ പ്രതിരോധ സേന കമാൻഡ് ക്യാമ്പിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനം. വ്യാഴാഴ്ച രാവിലെയായിരുന്നു അമീറിന്റെ നേതൃത്വത്തിലുള്ള സംഘം ഖത്തറിന്റെ വ്യോമ പ്രതിരോധ സേനയുടെ ക്യാമ്പിലെത്തിയത്. ഓപറേഷൻ സെന്ററും, അനുബന്ധ യൂനിറ്റുകളും സന്ദർശിച്ച അമീർ പ്രവർത്തനം വിലയിരുത്തി. സുപ്രധാന ദൗത്യമേഖലകളിലും ഭരണരംഗത്തും വ്യോമ പ്രതിരോധ സേനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ബന്ധപ്പെട്ടവർ വിശദീകരിച്ചു നൽകി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, മന്ത്രിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.