Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും ഖത്തർ കെ.എം.സി.സി സജീവ പ്രവർത്തകനുമായ പാണ്ടിക്കാട് കാര്യമാട് സ്വദേശി നെച്ചിതടയൻ ഉസ്മാൻ (58) നാട്ടിൽ നിര്യാതനായി. മലപ്പുറം പാണ്ടിക്കാട് സ്വദേശി കാരയിൽ സുബൈദയാണ് ഭാര്യ. മക്കൾ: റഹീസ് (ഖത്തർ), റസീല, റബീല. മരുമക്കൾ: റഷീദ് അരിപ്ര, ഷാനവാസ് ചെറുകോട്, സമീന ഒറവമ്പുറം. നിര്യാണത്തിൽ ഖത്തർ കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. അക്ബർ വേങ്ങശ്ശേരി, റഷീദ് സാഹിബ്, മുനീർ ഫൈസി, സമീർ ഒറുവമ്പ്രം എന്നിവർ സംസാരിച്ചു. പ്രാർഥനാ സദസ്സിന് ഇസ്മാഈൽ ഹുദവി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.