Posted On
date_range Updated On
date_range ‘ഗ്രാൻഡ് ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ’ തുടങ്ങി
ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ എല്ലാ ഔട്ട്ലെറ്റുകളിലും ‘ഗ്രാൻഡ് ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവൽ’ ആരംഭിച്ചു . ഖത്തറിലെ ഫാമുകളിൽ കൃഷി ചെയ്ത് ഉണ്ടാക്കിയ മികച്ച ഗുണമേന്മയുള്ള ഫ്രഷ് ഡേറ്റ്സ് ആണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഈത്തപ്പഴം കൊണ്ട് ഉണ്ടാക്കിയ പുഡ്ഡിംഗ്, പേട, അച്ചാർ, ജ്യൂസ്, പായസം, ലഡു, ബർഫി, കേക്ക് എന്നി വിവിധതരം വിഭവങ്ങളും പ്രൊമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബലിപെരുന്നാൾ പ്രമാണിച്ച് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി ഭക്ഷണ സാധനങ്ങൾ, പെർഫ്യൂം , ഫുട്‍വെയർ, ഗാർമെൻറ്സ് എന്നിവക്ക് വൻ വിലക്കിഴിവാണ് ഈദ് പ്രൊമോഷനിൽ ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡ് ഫ്രഷ് ഡേറ്റ്സ് ഫെസ്റ്റിവലും ബലിപെരുന്നാൾ പ്രൊമോഷനും ജൂൈല 29 വരെ തുടരുമെന്ന് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.